‘ചാറ്റ് ലോക്ക്’ പുതിയ പ്രൈവസി ഫീച്ചറുമായി വാട്ട്സ് ആപ്പ് 

വാട്ട്‌സ്ആപ്പ് വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്കായി ഒരുപോലെ നാം ഉപയോഗിക്കുന്ന ഒന്നാണ്. അതിൽ തന്നെ ചിലരുമായുള്ള ചാറ്റുകൾ നമ്മൾ തീർത്തും സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ചിലർ വാട്സ്ആപ്പ് ആപ്പ് ലോക്ക് ഉപയോഗിച്ച് ലോക്ക് ചെയ്താണ്  ഉപയോഗിക്കുന്നത്. എന്നാൽ, ഇനി മുതൽ സ്വകാര്യമായ ചാറ്റുകൾ മറയ്ക്കാനായി വാട്സ്ആപ്പ് മുഴുവൻ ലോക്ക് ചെയ്യേണ്ടതില്ല. അതിനായി പ്രത്യേക ‘ചാറ്റ് ലോക്ക്’ എന്ന പ്രൈവസി ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തിക്കഴിഞ്ഞു.

ചാറ്റുകൾക്ക് പുറമേ, കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ എന്നിവയും നമ്മുടെ ഫോണിന്റെ ഫിംഗർ പ്രിന്റോ, പാസ്‌കോഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. അതുപോലെ ലോക്ക് ചെയ്യപ്പെട്ട ചാറ്റിലേക്ക് വരുന്ന ചിത്രങ്ങളും വിഡിയോകളുമൊന്നും ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ആകില്ല.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ലോക്ക് ചെയ്താൽ, പിന്നെ ഉടമയറിയാതെ അത്തരം സ്വകാര്യ ചാറ്റുകൾ ആർക്കും ആക്സസ് ചെയ്യാൻ സാധിക്കില്ല. അനുവാദമില്ലാതെ, ആരെങ്കിലും ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, ആദ്യം ചാറ്റ് ക്ലിയർ ചെയ്യാനാകും ആവശ്യപ്പെടുക.

ഫീച്ചർ എങ്ങനെ ഉപയോഗിക്കാം….

വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ പോയി അപ്ഡേറ്റ് ചെയ്യുക. വാട്സ്ആപ്പ് തുറന്ന് ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റ് തുറക്കുക, ശേഷം ആ ചാറ്റിന്റെ കോൺടാക്റ്റ് ഇൻഫോയിലേക്ക് പോകാനായി പ്രൊഫൈൽ ചിത്രത്തിന്റെ ഐകണിൽ ക്ലിക്ക് ചെയ്യുക. അൽപ്പം താഴോട്ടേക്ക് സ്ക്രോൾ ചെയ്താൽ ചാറ്റ് ലോക്ക് (chat lock) എന്ന ഓപ്ഷൻ കാണാം. നിങ്ങൾ ലോക്ക് ചെയ്യുന്ന ചാറ്റുകളും ഗ്രൂപ്പുകളും വാട്സ്ആപ്പിന്റെ ഹോം പേജിൽ ഏറ്റവും മുകളിലായി ‘ലോക്ഡ് ചാറ്റ്’ എന്ന പ്രത്യേക ഫോൾഡറിൽ കാണാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts