എംഎൽഎ ക്കെതിരെ വാട്സ്‌ആപ് സ്റ്റാറ്റസ് ഇട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: കടുര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പോലീസിന് സസ്പെൻഷൻ.

തരികെരെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പോലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി.

കടുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം.

  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ് സ്റ്റാറ്റസ്.

തനിക്ക് എന്ത് സംഭവിച്ചാലും എംഎല്‍എയാവും ഉത്തരവാദി തുടങ്ങിയ കാര്യങ്ങള്‍ കുറിച്ചു.

ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി.

പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്ന ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുൻ മന്ത്രി സി.ടി.രവി ഉള്‍പ്പെടെ പരാജയപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts