കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യ സ്ഥിരീകരിക്കുകയായിരുന്നു.

പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് ത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് .

ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവഴിയില്‍ താഴെ പുതിയടത്ത് വീടിനു സമീപം ഒരു വയലരികില്‍ ആയാണ് ഇന്ന് രാവിലെയോടെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദ്ദേഹം ആണെന്നാണ് സംശയിച്ചിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം പടര്‍ന്നിരുന്നു. അവശിഷ്ടം കണ്ടെത്തിയ നാട്ടുകാരാണ് കൊയിലാണ്ടി പോലീസില്‍ വിവരം അറിയിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും എത്തിയിട്ടുണ്ട്.

സമീപപ്രദേശങ്ങളില്‍ നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts