ആറ് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ; ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ

പത്തനംതിട്ട:  ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി.  ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെടുത്തത് . തിരുവല്ല വളഞ്ഞവട്ടത്താണ് സംഭവം.

ചതുപ്പിന് സമീപത്ത് നിന്നും ദുർഗന്ധം പടർന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിച്ചിരുന്നു .

ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തിരുവല്ല പുളിക്കീഴ് ജംഗ്ഷന് സമീപത്തെ ചതുപ്പില്‍ ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം കണ്ടെത്തിയ പുളിക്കീഴ് ജംഗ്ഷന് സമീപമുള്ള വ്യാപര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടികളും അന്വേഷണ സംഘം തുടങ്ങി.

കുട്ടിയെ മരണത്തിന് ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ അടക്കം കുട്ടികളെ കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതും അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  വന്നാല്‍  കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts