ബെംഗളൂരു:ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു.
ബെംഗളൂരു- ബിക്കാനീർ തീവണ്ടിയുടെ ഒരു കോച്ചിലാണ് തീ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ 10 മണിയോടെ ബോഗിയിൽനിന്നും പുകയുയരുന്നതുകണ്ട യാത്രികരാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് പീനിയയിൽ നിന്നും സോളദേവനഹള്ളിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു.
ബോഗിയിലെ പത്തോളം സീറ്റുകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Related posts
-
ഭക്ഷ്യവിഷബാധ; 35 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർക്കോട്: സ്കൂള് വിദ്യാർത്ഥികള്ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ... -
അമരനിൽ ഫോൺ നമ്പർ ഉപയോഗിച്ചു; 1.1 കോടി ആവശ്യപ്പെട്ട് വിദ്യാർത്ഥി
അമരന് സിനിമയുടെ നിര്മാതാക്കള്ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല് നോട്ടീസയച്ച് വിദ്യാര്ത്ഥി.... -
അമ്മയും ഭാര്യയും തമ്മിൽ പതിവായി വഴക്ക്; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വീട്ടിലെ പ്രശ്നങ്ങളില് മനംനൊന്ത് യുവാവ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം...