തീവണ്ടിക്ക് തീപിടിച്ചു;ആളപായമില്ല.

ബെംഗളൂരു:ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു. ബെംഗളൂരു- ബിക്കാനീർ തീവണ്ടിയുടെ ഒരു കോച്ചിലാണ് തീ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാവിലെ 10 മണിയോടെ ബോഗിയിൽനിന്നും പുകയുയരുന്നതുകണ്ട യാത്രികരാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പീനിയയിൽ നിന്നും സോളദേവനഹള്ളിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ബോഗിയിലെ പത്തോളം സീറ്റുകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..

പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന  വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്. ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്. ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിരിക്കാം. നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…?? മൂന്ന്   സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ  മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ…

Read More
Click Here to Follow Us