19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ജനപുര ലേഔട്ടിൽ റോഡെത്തുന്നു. 

ബെംഗളൂരു: അഞ്ജനപുര സൈറ്റ് ഉടമകളുടെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്ന്, 19 വർഷം മുമ്പ് സൈറ്റുകൾ അനുവദിച്ച ലേഔട്ടിലൂടെ 80 അടി റോഡ് നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി തീരുമാനിച്ചു.

23 കോടി രൂപ ചെലവിൽ 6.8 കിലോമീറ്റർ റോഡ് നിർമ്മിക്കും. കനകപുര റോഡ് മുതൽ അഞ്ജനപുര ലേഔട്ട് വഴി ഗോട്ടിഗരെ വരെ നീളുന്ന നാലുവരി പാതയായിരിക്കും ഇത്. ഒരു മാസത്തിനുള്ളിൽ ടെൻഡറുകൾ വിളിക്കും എന്ന് ഒരു മുതിർന്ന ബിഡിഎ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ജനപുര നിവാസികൾക്കൊപ്പം സൗത്ത് എംഎൽഎ എം കൃഷ്ണപ്പ ഇക്കാര്യവുമായി ബന്ധപ്പെട്ട് , ബിഡിഎ കമ്മീഷണറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.”ഗണേഷ് ചതുർത്ഥി ഉത്സവത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻഡർ വിളിക്കുമെന്ന് എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ജോലി ആരംഭിക്കുന്നതുവരെ, റോഡ് ഗതാഗതയോഗ്യമാക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും, ” എന്ന് എംഎൽഎ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts