ഡൽഹിയിൽ നിന്ന് പെൺവാണിഭ സംഘം കടത്തിയ മൂന്ന് സ്ത്രീകളെ യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ രക്ഷപ്പെടുത്തി.

ബെംഗളൂരു: സ്ത്രീവാണിഭസംഘത്തിൽ പെട്ടവർ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലി വാഗ്ദാനം നൽകി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് കൊണ്ടുവന്ന മൂന്ന് യുവതികൾ അവരുടെ കെണിയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ടു. യെലഹങ്ക സ്റ്റേഷനിൽ എത്തിയ ഇവർ ആർപിഎഫിന്റെ സഹായം തേടുകയായിരുന്നു. മൂന്ന് പേരും ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്, തലാഷി എന്ന എൻ‌ജി‌ഒ അവർക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

അവരിൽ രണ്ടുപേർ ഗാസിയാബാദിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാതല നേതാവിന്റെ മക്കളാണ്, മറ്റേ സ്ത്രീ അവരുടെ ബന്ധുവാണ്. ബെംഗളൂരുവിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് മൂവരെയും ഓഗസ്റ്റ് 30 ന് രാത്രി ഡൽഹി വിമാനത്താവളത്തിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇൻഡിഗോ വിമാനത്തിൽ കയറ്റി വിട്ടതായി ആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

21 വയസ്സും 26 വയസ്സും പ്രായമുള്ള രണ്ടുപേർ ഡൽഹി യൂണിവേഴ്സിറ്റി ബിരുദധാരികളാണ് ഇവർ ഇവന്റ് മാനേജ്മെന്റ് കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ്. അവരുടെ അമ്മ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ്. 19 വയസ്സുള്ള മൂന്നാമത്തെ പെൺകുട്ടി ഇപ്പോഴും ബിരുദം തുടരുന്നതായും ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ ചതിയിൽ പെടുത്താൻ ശ്രമിച്ചവരുടെ നേതാവ് ഡൽഹിയിലെ അറിയപ്പെടുന്ന ഇവന്റ് മാനേജരാണ്, കൂടാതെ സ്ത്രീകളെ മറ്റ്‌ രാജ്യങ്ങളിലേക്ക് കടത്തുന്നതിൽ ഇയാൾ പങ്കാളിയാണെന്നും ആരോപണമുണ്ട്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അന്നു രാത്രി 10.30 ഓടെ മൂവരും ബെംഗളൂരുവിലെത്തി, അവരെ ഹോട്ടലിലേക്ക് കൊണ്ടുപോകുമെന്നും അടുത്ത ദിവസം രാവിലെ ഒരു അഭിമുഖം ഉണ്ട് എന്നും മുൻപ് അറിയിച്ചിരുന്നു. പക്ഷെ വിമാനത്താവളത്തിൽ നിന്നും അവരെ ചന്ദ്രശേഖർ ലേഔട്ടിലെ ഒരു പിജി താമസസ്ഥലത്തേക്കാണ് കൊണ്ടുപോയത്.

മുറിയിൽ സിഗരറ്റ് കുറ്റികളും ക്യാമറകളും ഉണ്ടായിരുന്നു. ഇത് യഥാർത്ഥത്തിൽ പുരുഷന്മാർക്കുള്ള പിജിയാണെന്ന് സ്ത്രീകൾ മനസ്സിലാക്കിയതിനെ തുടർന്ന് സ്ത്രീകൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts