ഗുരുവായൂർ അമ്പലനടയിൽ ഒടിടി റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു 

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘ഗുരുവായൂരമ്പല നടയില്‍’ ഒടിടിയില്‍ എത്തുന്നു.

ജൂണ്‍ 27-നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജൻ, നിഖില വിമല്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ആഗോള തലത്തില്‍ 90 കോടിയോളം കളക്ഷനാണ് നേടിയത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

മെയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ക്ലീൻ എന്റർടെയ്‌നർ ജോണറിലാണ് ഗുരുവായൂരമ്പല നടയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts