സ്ത്രീകൾക്ക് വളരെ ആവശ്യമായ ടൂളുമായി വാട്സാപ്പ് വരുന്നു; വിശദംശങ്ങൾ അറിയാൻ വായിക്കുക 

ബെംഗളൂരു: പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഒരു മെസേജിങ് ആപ്പ് എന്നതിലുപരി ദിവസേന മനുഷ്യന് ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കുന്ന വാട്സാപ്പ് ഇപ്പോൾ സ്ത്രീകൾക്ക് സഹായകമാകുന്ന പ്രവർത്തനങ്ങളുമായിട്ടാണ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷനുമായിട്ടാണ് ഒടുവിൽ വാട്സാപ്പിൽ എത്തിയിരിക്കുന്നത്.

ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നി മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനാണ് പിരീഡ് ട്രാക്കിങ് ടൂൾ ഉപയോഗിക്കുന്നത്. അതിനായി പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങൾ എന്നിവയടങ്ങുന്ന ആർത്തവത്തിന്റെ പൂർണ രൂപത്തെ കുറിച്ചും ഉപയോക്താക്കൾ നേരത്തേ തന്നെ കൃത്യമായ വിവരങ്ങൾ നൽകണം. വാട്സാപ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കർ നിർമിച്ചിരിക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന ആർത്തവ സംബന്ധമായ വിവരങ്ങളെല്ലാം ചാറ്റ്ബോട്ട് റെക്കോർഡായി സൂക്ഷിക്കും. കൂടാതെ ഉപയോക്താവിന്റെ ലക്ഷ്യമെന്ത് എന്നതനുസരിച്ച് റിമൈൻഡറുകളും വരാനിരിക്കുന്ന പീരിയഡ് സൈക്കിൾ തീയതികളും വാട്സാപ്പിലൂടെ നിങ്ങൾക്ക് ലഭിക്കും. ഒരു ചാറ്റ്ബോട്ട് ഇന്റർഫേസിലാണ് ഇത് പ്രവർത്തിക്കുന്നത്.

സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയിരിക്കുന്നത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചാൽ മാത്രം മതി. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാനാകും. സ്ത്രീകളിലെ ദിനചര്യയിൽ മാറ്റം കൊണ്ടുവരാനും ഈ സാങ്കേതിക വിദ്യ സഹായിക്കും. വാട്സാപ്പുമായുള്ള സഹകരണത്തെക്കുറിച്ചുള്ള സംസാരത്തിലാണ് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ദീപ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us