കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ; വിശദമായി അറിയാം (27-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  617 റിപ്പോർട്ട് ചെയ്തു.   767 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.12% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 767 ആകെ ഡിസ്ചാര്‍ജ് : 3921050 ഇന്നത്തെ കേസുകള്‍ : 617 ആകെ ആക്റ്റീവ് കേസുകള്‍ : 4288 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40072 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

സ്ത്രീകൾക്ക് വളരെ ആവശ്യമായ ടൂളുമായി വാട്സാപ്പ് വരുന്നു; വിശദംശങ്ങൾ അറിയാൻ വായിക്കുക 

ബെംഗളൂരു: പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഒരു മെസേജിങ് ആപ്പ് എന്നതിലുപരി ദിവസേന മനുഷ്യന് ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കുന്ന വാട്സാപ്പ് ഇപ്പോൾ സ്ത്രീകൾക്ക് സഹായകമാകുന്ന പ്രവർത്തനങ്ങളുമായിട്ടാണ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷനുമായിട്ടാണ് ഒടുവിൽ വാട്സാപ്പിൽ എത്തിയിരിക്കുന്നത്. ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നി മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനാണ് പിരീഡ് ട്രാക്കിങ് ടൂൾ ഉപയോഗിക്കുന്നത്. അതിനായി പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങൾ എന്നിവയടങ്ങുന്ന ആർത്തവത്തിന്റെ പൂർണ രൂപത്തെ…

Read More

ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം, വിവസ്ത്രയാക്കി സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായി യുവതി 

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുർഗയിൽ പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച്‌ പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലേക്ക് വലിച്ചിഴച്ച്‌…

Read More

ജയലളിതയുടെ സാരികളും ചെരുപ്പുകളും ലേലം ചെയ്യണം ; വിവരാവകാശ പ്രവർത്തകർ 

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വത്ത് വകകളിലെ 11344 സാരി, 250 ഷാൾ, 750 ജോഡി ചെരുപ്പുകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർക്ക് കത്തയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇവയെല്ലാം ബെംഗളൂരു വിധാൻ സൗത്തിലെ ട്രഷറിയിൽ 2003 മുതൽ സൂക്ഷിച്ചിരിക്കുകയാണ്. അനധികൃത സ്വത്ത് സാമ്പാദനകേസ് വിചാരണ ബെംഗളൂരുവിലെ കോടതികളിൽ നടക്കുന്ന കാരണത്താൽ ആണ് ഇവയെല്ലാം ബെംഗളൂരുവിൽ സൂക്ഷിച്ചിരിക്കുന്നത്.

Read More

ഭ്രൂണങ്ങൾ അഴുക്കുചാലിൽ കണ്ടെത്തിയതിനെ സംഭവം; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകയിലെ മഴവെള്ളപ്പാച്ചിലിൽ ഏഴ് ഭ്രൂണങ്ങൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ഭ്രൂണഹത്യയ്ക്ക് ഉത്തരവാദികളായവർ കർശന നിയമനടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജൂൺ 24 വെള്ളിയാഴ്ച ബെലഗാവി ജില്ലയിലെ മുദൽഗി പട്ടണത്തിൽ വഴിയാത്രക്കാരാണ് സമീപത്തെ ആശുപത്രി നീക്കം ചെയ്തതെന്ന് സംശയിക്കുന്ന കാനിസ്റ്ററുകൾ അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. പ്രസവത്തിനു മുമ്പുള്ള ലിംഗനിർണയത്തിനും പെൺഭ്രൂണഹത്യയ്ക്കുമാണ് സംഭവമെന്ന് സംശയിക്കുന്നു. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം, സർക്കാർ ഉദ്യോഗസ്ഥർ പ്രദേശത്തിന് ചുറ്റുമുള്ള ആശുപത്രികളിൽ റെയ്ഡ് നടത്തുകയും രണ്ടെണ്ണം സീൽ ചെയ്യുകയും ചെയ്തു. വെങ്കിടേശ്വര മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഒരു…

Read More

ദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, 20 പേർ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ദളിത് യുവാവിനെ മുൻന്നോക്ക ജാതിക്കാർ ഇലക്‌ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുന്നോക്ക  വിഭാഗത്തിലെ യുവാവിൻറെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇരുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചു. ബെല്ലാരി സ്വദേശി മയണ്ണയെ ആണ് മുന്നോക്ക വിഭാഗക്കാർ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. സ്ഥലത്തെ ദളിത് കോളനി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. ബെല്ലാരി സന്തൂർ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റി മറ്റൊരു ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.…

Read More

ഭിന്നശേഷി കുട്ടികൾക്കായുള്ള കർണാടകയിലെ ആദ്യ പാർക്ക് ജവഹർ ബാലഭവനിൽ ഒരുങ്ങി

ബെംഗളൂരു : സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റ് വൈകല്യങ്ങൾ എന്നിവയുള്ള 2.4 ലക്ഷം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കബ്ബൺ പാർക്ക് വളപ്പിലെ ജവഹർ ബാലഭവനിലാണ് കർണാടക ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക കളി പാർക്ക് ഒരുക്കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും ആമയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ ശാരീരികവും മാനസികവും ചികിത്സാപരവും വിനോദവും സ്പർശനവും അനുഭവവും നൽകുന്ന വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. വീഴ്ചയിൽ നിന്നുള്ള പരിക്കുകൾ ലഘൂകരിക്കുന്നതിന്, കളിസ്ഥലങ്ങൾ സിന്തറ്റിക്, നോൺ-ടോക്സിക്, സ്കിഡ് പ്രൂഫ് റബ്ബർ എന്നറിയപ്പെടുന്ന ഇപിഡിഎം (എഥിലീൻ…

Read More

ബെംഗളൂരു-മംഗളൂരു ഹൈവേയിൽ വാഹനാപകടം; ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ തുംകുരു ജില്ലയിൽ ബെംഗളൂരു-മംഗളൂരു ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഹൈ എൻഡ് മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന 27 കാരനായ ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയർ ഞായറാഴ്ച മരിച്ചു. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന ബനശങ്കരി സ്റ്റേജ് II ലെ കനക ലേഔട്ടിൽ താമസിക്കുന്ന സൂരജ് എൻ ജെ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.45 ഓടെ ഡ്യുക്കാട്ടി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. കുണിഗൽ താലൂക്കിലെ ഗവിമുട്ടിൽ എത്തിയപ്പോൾ പാലത്തിന്റെ വലതുവശത്തുകൂടി നീങ്ങുകയായിരുന്ന മൾട്ടി യൂട്ടിലിറ്റി വാഹനം പെട്ടെന്ന് ഇടതുവശത്തേക്ക് വന്നു. ബൈക്ക് നിയന്ത്രിക്കാനാകാതെ സൂരജ്…

Read More

സംഘർഷത്തിനിടെ കൊല, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്. സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും  അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ്‌ കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ…

Read More

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്

ബിഗ് ബോസ്സ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള മത്സരാർഥിയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ റോബിനെ ഷോയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, പ്രേക്ഷകര്‍ക്ക് റോബിനോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു കുറവും വന്നിട്ടില്ല. ഷോയില്‍ നിന്ന് തിരിച്ചെത്തിയ റോബിന് നാട്ടിലും വിമാനത്താവളത്തിലും വലിയ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ഇപ്പോളിതാ, റോബിന്‍ രാധാകൃഷ്ണന്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാര്‍ത്ത എത്തിയതോടെ റോബിന്റെ ആരാധക സംഘടനയായ റോബിന്‍ ആര്‍മി ഏറെ ആവേശത്തിലാണ്. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ…

Read More
Click Here to Follow Us