ജയലളിതയിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്നാടിന് ഏറ്റുവാങ്ങാമെന്ന് കോടതി നിർദേശം

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട്  ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്‌നാടിന് ഏറ്റുവാങ്ങാമെന്ന് ബെംഗളൂരുവിലെ പ്രത്യേകകോടതി. 27 കിലോഗ്രാം സ്വർണം, വജ്രം ആഭരണങ്ങളാണ് മാർച്ച് ആറ്, ഏഴ് തീയതികളിലായി തമിഴ്‌നാടിന് നൽകുക. ജയലളിതയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തെളിവായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. കോടതിയുടെ മേൽനോട്ടത്തിൽ കർണാടക ട്രഷറിയിലാണ് ആഭരണങ്ങളുള്ളത്. അവ കൈപ്പറ്റാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പോലീസിനെയും കർണാടകത്തിലേക്ക് അയക്കണമെന്ന് കോടതി തമിഴ്‌നാട് ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് വിട്ടുകൊടുക്കാൻ കഴിഞ്ഞമാസം പ്രത്യേക…

Read More

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…

Read More

ജയലളിതയുടെ സാരികളുടെയും ചെരുപ്പുകളുടെയും ലേല സാധ്യത പരിശോധിച്ച് സർക്കാർ

ബെംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത 11,344 സാരികള്‍, 250 ഷാളുകള്‍, 750 ജോഡി ചെരിപ്പുകള്‍ എന്നിവ ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലേലസാധ്യത പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചു. 1996 ഡിംസബര്‍ 11ന് ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടന്ന റെയ്ഡിലാണു വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തത്. ഇവ 2003 ഡിസംബര്‍ മുതല്‍ കര്‍ണാടക നിയമസഭയുടെ ട്രഷറിയിലാണു സൂക്ഷിക്കുന്നത്. ഇത് ലേലം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണ് സര്‍ക്കാര്‍ ലേല സാധ്യത പരിശോധിക്കാന്‍…

Read More

ശശികലയുടെ 15 കോടി സ്വത്ത് മരവിപ്പിച്ചു

ചെന്നൈ : തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 1988 ലെ ബിനാമി ഇടപാട്  നിയമപ്രകാരമാണ് ആസ്തി ഇന്ന് മരവിപ്പിച്ചത്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്…

Read More

ജയലളിതയുടെ സാരികളും ചെരുപ്പുകളും ലേലം ചെയ്യണം ; വിവരാവകാശ പ്രവർത്തകർ 

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വത്ത് വകകളിലെ 11344 സാരി, 250 ഷാൾ, 750 ജോഡി ചെരുപ്പുകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർക്ക് കത്തയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇവയെല്ലാം ബെംഗളൂരു വിധാൻ സൗത്തിലെ ട്രഷറിയിൽ 2003 മുതൽ സൂക്ഷിച്ചിരിക്കുകയാണ്. അനധികൃത സ്വത്ത് സാമ്പാദനകേസ് വിചാരണ ബെംഗളൂരുവിലെ കോടതികളിൽ നടക്കുന്ന കാരണത്താൽ ആണ് ഇവയെല്ലാം ബെംഗളൂരുവിൽ സൂക്ഷിച്ചിരിക്കുന്നത്.

Read More

ശശികലയുടെ റോഡ് ഷോ ഇന്ന്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ തുടങ്ങും. വിപ്ലവ യാത്രയെന്ന് അർത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നൽകിയിരിക്കുന്നത്. എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം. ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യാത്ര ഉയർത്തുന്നത്, ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ ത്യാഗരാജനഗറിൽ നിന്ന് യാത്ര തുടങ്ങുന്നു.

Read More

ജയയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണം; ദീപ

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇക്കാര്യം പുറത്തുവിടാൻ വി.കെ. ശശികല തയ്യാറാവണമെന്നും ദീപ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം വേണമെന്നും എല്ലാ ദുരൂഹതകളും പുറത്തുകൊണ്ടുവരാൻ ഡി.എം.കെ. സർക്കാർ സഹായിക്കണമെന്നും ജയലളിതയുടെ സഹോദരൻ ജയരാമന്റെ മകളായ ദീപ ആവശ്യപ്പെട്ടു. ജയയുടെ വീടായ വേദനിലയത്തിന്റെ അനന്തരാവകാശികൾ ദീപയും സഹോദരൻ ദീപക്കുമാണെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്തിനു പിന്നാലെ, കഴിഞ്ഞ ദിവസം ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കൾ ഇരുവരും ചേർന്ന് വേദനിലയത്തിന്റെ താക്കോൽ സ്വന്തമാക്കിയിരുന്നു. നിലവിൽ വേദനിലയം ആകെ മാറിയിരിക്കുകയാണെന്നും…

Read More

ജയലളിതയുടെ പോയസ് ഗാർഡനിലെ വീടിന്റെ താക്കോൽ ദീപയ്ക്കും ദീപക്കിനും കൈമാറി.

ചെന്നൈ: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ നിയമപരമായ അവകാശികളായ മരുമകളും മരുമകനും ചേർന്ന് അവരുടെ പോയസ് ഗാർഡനിലെ വസതിയായ വേദ നിലയത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കുമാണ് താക്കോൽ ഏറ്റുവാങ്ങിയത്. നവംബർ 25-ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ‘വേദനിലയം’ ദീപക്കിനും ദീപയ്ക്കും മൂന്നാഴ്ചയ്ക്കകം കൈമാറാൻ നിർദ്ദേശിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിച്ച് സ്വത്ത് തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രണ്ട് അവകാശികളും ചെന്നൈ ജില്ലാ കളക്ടർക്ക് വെവ്വേറെ അപേക്ഷ നൽകിയിരുന്നു. തുടർന്ന് നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഞങ്ങൾക്ക് അനുകൂലമായ…

Read More

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഇപിഎസിന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (ഇപിഎസ്) മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽ നിന്ന് ഇറങ്ങുമ്പോൾ ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ പാർട്ടി (എഎംഎംകെ) പ്രവർത്തകർ ചെരുപ്പ് എറിയുന്നത് ക്യാമറയിൽ ദൃശ്യമായി. ഇപിഎസും എഐഎഡിഎംകെ കോ-ഓർഡിനേറ്ററും മുൻ ഉപമുഖ്യമന്ത്രിയുമായ ഒ പനീർശെൽവം (ഒപിഎസ്) ഡിസംബർ 5 ഞായറാഴ്ച അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ സ്മാരകം സന്ദർശിച്ചപ്പോഴാണ് അമ്മ മക്കൾ മുന്നേറ്റ പാർട്ടി പ്രവർത്തകർ ചെരുപ്പ് എറിഞ്ഞത്. തുടർന്ന് എഎംഎംകെ പ്രവർത്തകരെ ഈ പെരുമാറ്റത്തിന് ദിനകരനാണു പ്രേരിപ്പിച്ചത് എന്ന് ആരോപിച്ച്…

Read More

ജയലളിതയുടെ പോയസ് ഗാർഡൻ വീട് ഇനി സഹോദരന്റെ മക്കൾക്ക്.

JAYALALITHA HOME

ചെന്നൈ:  അന്തരിച്ച ജെ ജയലളിതയുടെ വസതിയായ വേദനിലയം മുൻ എഐഎഡിഎംകെ സർക്കാർ ഏറ്റെടുത്ത് സർക്കാർ സ്മാരകമാക്കി മാറ്റുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. ജയലളിതയുടെ നിയമപരമായുള്ള അനന്തരാവകാശികളായ ജെ.ദീപയും ജെ.ദീപക്കും സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ ശേഷസായി, മൂന്നാഴ്ചയ്ക്കകം സ്വത്ത് അവർക്ക് കൈമാറാൻ സംസ്ഥാനത്തോട് നിർദേശിച്ചത്. കൂടാതെ മറീന ബീച്ചിൽ അന്തരിച്ച മുഖ്യമന്ത്രിയുടെ രണ്ടാമത്തെ സ്മാരകം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചോദിച്ചു. 2020 സെപ്റ്റംബറിൽ, ചെന്നൈയിലെ പോയസ് ഗാർഡൻ ഏരിയയിലുള്ള വേദനിലയം എഐഎഡിഎംകെ മേധാവിയുടെ സ്മാരകമാക്കി മാറ്റാനായി അടിത്തറ സ്ഥാപിക്കുന്നതിനുള്ള ബിൽ തമിഴ്‌നാട് നിയമസഭ…

Read More
Click Here to Follow Us