ജയലളിതയിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്നാടിന് ഏറ്റുവാങ്ങാമെന്ന് കോടതി നിർദേശം

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട്  ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്‌നാടിന് ഏറ്റുവാങ്ങാമെന്ന് ബെംഗളൂരുവിലെ പ്രത്യേകകോടതി.

27 കിലോഗ്രാം സ്വർണം, വജ്രം ആഭരണങ്ങളാണ് മാർച്ച് ആറ്, ഏഴ് തീയതികളിലായി തമിഴ്‌നാടിന് നൽകുക.

ജയലളിതയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തെളിവായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ.

കോടതിയുടെ മേൽനോട്ടത്തിൽ കർണാടക ട്രഷറിയിലാണ് ആഭരണങ്ങളുള്ളത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

അവ കൈപ്പറ്റാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പോലീസിനെയും കർണാടകത്തിലേക്ക് അയക്കണമെന്ന് കോടതി തമിഴ്‌നാട് ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് വിട്ടുകൊടുക്കാൻ കഴിഞ്ഞമാസം പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് എച്ച്.എ. മോഹൻ ഉത്തരവിട്ടിരുന്നു.

2014 സെപ്റ്റംബർ 27-നാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ നാലുവർഷം തടവിനും നൂറുകോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts