എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി, പദവി ഹൈക്കോടതി റദ്ദാക്കി

ചെന്നൈ : അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍…

Read More

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഇപിഎസിന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (ഇപിഎസ്) മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽ നിന്ന് ഇറങ്ങുമ്പോൾ ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ പാർട്ടി (എഎംഎംകെ) പ്രവർത്തകർ ചെരുപ്പ് എറിയുന്നത് ക്യാമറയിൽ ദൃശ്യമായി. ഇപിഎസും എഐഎഡിഎംകെ കോ-ഓർഡിനേറ്ററും മുൻ ഉപമുഖ്യമന്ത്രിയുമായ ഒ പനീർശെൽവം (ഒപിഎസ്) ഡിസംബർ 5 ഞായറാഴ്ച അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ സ്മാരകം സന്ദർശിച്ചപ്പോഴാണ് അമ്മ മക്കൾ മുന്നേറ്റ പാർട്ടി പ്രവർത്തകർ ചെരുപ്പ് എറിഞ്ഞത്. തുടർന്ന് എഎംഎംകെ പ്രവർത്തകരെ ഈ പെരുമാറ്റത്തിന് ദിനകരനാണു പ്രേരിപ്പിച്ചത് എന്ന് ആരോപിച്ച്…

Read More
Click Here to Follow Us