സൂക്ഷിക്കുക; സംസ്ഥാനത്ത് മഴ തുടരും; നഗരം വെള്ളക്കെട്ട് ഭീഷണിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ മഴ ശക്തമായിത്തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമാകുന്നു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത മഴയിൽ നഗരത്തിന്റെ പല പ്രദേശങ്ങളിലും ജനവാസമേഖലയിൽ വെള്ളക്കെട്ടുണ്ടായി.

യെലഹങ്കയിൽ നോർത്ത് വുഡ് അപ്പാർട്ട്‌മെന്റിനുസമീപമുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽമുങ്ങി.

അഴുക്കുവെള്ളം പൊങ്ങിയതോടെ ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. സമീപത്തെ താഴ്ന്നപ്രദേശങ്ങളിലും വെള്ളംപൊങ്ങി. കെ.ബി. ഹള്ളി, ഡി.ബി. ഹള്ളി, മാറത്തഹള്ളി, കാർത്തിക്‌നഗർ എന്നിവിടങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.

ഞായറാഴ്ച രാത്രിയും നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തിയായി മഴപെയ്തു. ഇതേത്തുടർന്ന് രാമമൂർത്തിനഗർ, സഞ്ജയനഗര ക്രോസ്, ഹുനസമരനഹള്ളി സർവീസ് റോഡ്, ഹെബ്ബാൾ, അനിൽ കുംബ്ലെ ജംഗ്ഷൻ, ബി.ആർ.വി. ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളംപൊങ്ങി.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

മഴക്കാല മുന്നൊരുക്കങ്ങൾ കൃത്യമായി നടത്താത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതെന്ന് ആരോപണമുണ്ട്. അഴുക്കുചാലുകൾ നവീകരിക്കാത്തതും കനാൽ മാലിന്യം നീക്കാത്തതും വെള്ളപ്പൊക്കത്തിനു കാരണമാകുന്നുണ്ട്.

വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ബെംഗളൂരുവിൽ 23 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും താപനില.

ചൊവ്വാഴ്ച 23 ഡിഗ്രിക്കും 31 ഡിഗ്രിക്കും ഇടയിലും ബുധനാഴ്ച 23 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലും ആകും താപനിലയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

കർണാടകത്തിന്റെ മറ്റു പല ഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലും ദാവണഗെരെ ജില്ലയിലെ ചന്നാഗിരിയലും ശനിയാഴ്ച 12 സെന്റീമീറ്റർവീതം മഴ ലഭിച്ചു.

ദക്ഷിണകന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, കുടക്, ചിക്കബെല്ലാപുര, ഹാസൻ, ഗദഗ്, ഹാവേരി ജില്ലകളിലും മഴ ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts