ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്: ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം

ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്. ഇന്ത്യയിലും അവ ദൃശ്യമാകും. ബുധന്‍, വ്യാഴം, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നി ഗ്രഹങ്ങള്‍ ചന്ദ്രനോടൊപ്പം ആകാശത്ത് അണിനിരക്കും.

ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസങ്ങളില്‍ ഒന്നാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകമെമ്പാടും ദൃശ്യമായ മിന്നിതിളങ്ങലിന് ശേഷം ചന്ദ്രന്‍ ശുക്രനില്‍ നിന്ന് നീങ്ങുന്നത് തുടരുമ്പോള്‍, ഈ ഗ്രഹങ്ങളുമായി ആകാശത്ത് ഒത്തുചേരും. ഇന്ന് അഞ്ച് ഗ്രഹങ്ങളെ ഏറ്റവും നന്നായി കാണുമെങ്കിലും, ഉച്ചയ്ക്ക് ശനി ദൃശ്യമാകുന്നതിനാല്‍ നക്ഷത്ര നിരീക്ഷകര്‍ക്ക് ആകാശത്ത് ഒരു ഗ്രഹം കൂടി കാണാന്‍ കഴിയും.

മാര്‍ച്ച് മാസത്തിലെ അവസാന ദിവസങ്ങളില്‍ അഞ്ച് ഗ്രഹങ്ങളും പരസ്പരം ചുറ്റി സഞ്ചരിക്കുന്നത് തുടരുമ്പോള്‍, ഇന്ന്് അവയെ ഏറ്റവും വ്യക്തമായി കാണാന്‍ കഴിയും. സൂര്യാസ്തമയത്തിനു ശേഷം, അഞ്ച് ഗ്രഹങ്ങളും അപൂര്‍വ്വമായി ഒത്തുചേരും. അവ ഒരു നേര്‍രേഖയില്‍ വിന്യസിക്കില്ല. വ്യാഴത്തില്‍ നിന്ന് ആരംഭിക്കുന്ന ചക്രവാളത്തില്‍ നിന്ന് ഗ്രഹങ്ങള്‍ അണിനിരക്കും, അത് വൈകുന്നേരം 7:30ന് ആകാശത്ത്, സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കാണാന്‍ കഴിയും. ഇതിനെ തുടര്‍ന്ന് ശുക്രന്‍, യുറാനസ്, ചന്ദ്രന്‍, ചൊവ്വ എന്നിവ പിന്നാലെ ഉണ്ടാകും. ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഗ്രഹങ്ങള്‍ ചക്രവാള രേഖയില്‍ നിന്ന് രാത്രി ആകാശത്തിന്റെ പകുതി വരെ നീളും. എന്നാല്‍ ബുധനും വ്യാഴവും സൂര്യാസ്തമയത്തിനു ശേഷം അരമണിക്കൂറിന് ശേഷം ചക്രവാളത്തിന് താഴെ വേഗത്തില്‍ താഴുമെന്നതിനാല്‍ പിന്നീട് ദൃശ്യമാകില്ല. അഞ്ച് ഗ്രഹങ്ങളുടെയും വ്യാപനം ഭൂമിയില്‍ നിന്നും കാണാന്‍ കഴിയും. ഉയര്‍ന്ന തെളിച്ചം കാരണം വ്യാഴം, ശുക്രന്‍, ചൊവ്വ എന്നിവയെ നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയുമെങ്കിലും, ബുധനും യുറാനസും മങ്ങിയതായിരിക്കുമെന്നതിനാല്‍ അവയെ കാണുക എന്നത് അല്‍പം പ്രയാസമായിരിക്കും. അതിനാല്‍ ആകാശത്ത് ഈ രണ്ട് ഗ്രഹങ്ങളെ കാണാന്‍ ബൈനോക്കുലറുകള്‍ ആവശ്യമായി വന്നേക്കാം. ശുക്രന്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ്, ചൊവ്വ ചന്ദ്രന് സമീപം ചുവന്ന തിളക്കത്തോടെ കാണാന്‍ സാധിക്കും ശുക്രനു മുകളില്‍ പച്ചകലര്‍ന്ന തിളക്കത്തോടെ യുറാനസിനെയും കാണാന്‍ കഴിയും. ഗ്രഹങ്ങള്‍ ആകാശത്ത് നിരനിരയായി കാണപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അവ പരസ്പരം അടുത്തിരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. ഭൂമിയുടെ വീക്ഷണകോണില്‍ നിന്ന് ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങള്‍ സൂര്യന്റെ ഒരു വശത്ത് അവയെ അണിനിരത്തുമ്പോഴാണ് ഇത്തരത്തിലുള്ള വിന്യാസം സംഭവിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us