ടയർ ഊരിപോയത് അറിയാതെ യാത്ര ചെയ്തത് 120 കിലോ മീറ്റർ സ്പീഡിൽ , യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചതറിയാതെ വെറും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. എച്ച്ആർബിആർ ലെഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ്. യുവാവിനെ പട്രോളിംഗ് സംഘം പിടികൂടി ബാനസവാടി ട്രാഫിക് പോലീസിന് കൈമാറി. ഏകദേശം രണ്ട് കിലോമീറ്ററോളം കാറിനെ പിന്തുടർന്നപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം നടന്നത്. ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്. കാർ അമിത വേഗതയിൽ ഓടിച്ചിരുന്ന യാദവ് ടയർ ഊരിപ്പോയത് അറിഞ്ഞിരുന്നില്ല. ഈ സമയവും മണിക്കൂറിൽ…

Read More

തെരഞ്ഞെടുപ്പിൽ ഖനി ഉടമ ജനാർദ്ദന റെഡ്ഢിയും

ബെംഗളൂരു:തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെര‍ഞ്ഞെടുപ്പിനെ നേരിടാന്‍ കളത്തിലിറങ്ങി ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പാര്‍ട്ടിയുടെ ചിഹ്നമായി ഫുഗ്ബോളും 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളേയും ജനാര്‍ദ്ദനന്‍ റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുമായുള്ള രണ്ടു പതിറ്റാണ്ടുള്ള ബന്ധം അവസാനിപ്പിച്ചാണ് റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മൂന്നുമാസം മുമ്പാണ് റെഡ്ഢി പാര്‍ട്ടി രൂപീകരണവുമായി രംഗത്തെത്തിയത്. പണ്ട് രാഷ്ട്രീയത്തിലായിരുന്നപ്പോള്‍ ശത്രുവെന്നോ മിത്രമെന്നോ ഇല്ലാതെ എല്ലാവരും എന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എനിക്കെല്ലാവരുമായും ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് മത്സരരംഗത്തേക്ക്…

Read More

ജെഡിഎസ് എംഎൽഎ കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസ് എം എല്‍ എ കോണ്‍ഗ്രസിലേക്ക്. മുതിര്‍ന്ന എംഎല്‍എയായ ഗുബ്ബി ശ്രീനിവാസ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഉടന്‍ തന്നെ ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരും. ‘എന്റെ രാജി സ്പീക്കര്‍ സ്വീകരിച്ച്‌ കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ സംബന്ധിച്ച്‌ നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. മാര്‍ച്ച്‌ 31 നാണ് നിലവില്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആലോചിക്കുന്നത്. താലൂക്ക് തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും’, ശ്രീനിവാസ് പറഞ്ഞു. നേരത്തേ രാജ്യസഭ തിരഞ്ഞെുപ്പില്‍ ക്രോസ് വോട്ട്…

Read More

രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്

ബെംഗളൂരു: ലോക്സഭയില്‍ നിന്ന് അയോഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാന്‍ തീരുമാനിച്ച്‌ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. എന്നാല്‍ കോലാറില്‍ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രില്‍ 5 ന് കോലാറില്‍ വന്‍ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോലാറില്‍ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍…

Read More

ഐസ്ക്രീം ഗോ ഡൗണിലും ഫാക്ടറിയിലും തീ പിടിത്തത്തിൽ കോടികളുടെ നഷ്ടം

ബെംഗളൂരു: നഗരത്തില്‍ അഡ്യാറില്‍ ഇന്ന് പുലര്‍ചെ മൂന്നു മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ ഐസ്ക്രീം ഗോഡൗണും ഫാക്ടറിയും കത്തിനശിച്ചു. കോടിയോളമോ അധികമോ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഹര്‍ഷമണി എസ് റൈയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അതിനോട് ചേര്‍ന്നാണ് ഐസ്ക്രീം നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ലോറി ഉള്‍പെടെ ഗോഡൗണ്‍ പരിസരത്ത് നിറുത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയായി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂനിറ്റ് അഗ്നി ശമന സേന മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Read More

എങ്കിലും ചന്ദ്രികേ ഒടിടി യിൽ 

ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യന്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ ഒടിടിയിലേക്ക്. മനോരമ മാക്സില്‍ ഏപ്രില്‍ ഒന്നു മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. തന്‍വി റാം, മണിയന്‍ പിള്ള രാജു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആവറേഞ്ച് അമ്പിളി’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യന്‍ ചന്ദ്രശേഖര്‍. ഫെബ്രുവരി 17 നാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം റിലീസിനെത്തുന്നതിനു മുന്‍പു തന്നെ ഗാനവും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. കൂമന്‍തൊണ്ട എന്നൊരു സാങ്കല്‍പ്പിക…

Read More

ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്: ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം

ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്. ഇന്ത്യയിലും അവ ദൃശ്യമാകും. ബുധന്‍, വ്യാഴം, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നി ഗ്രഹങ്ങള്‍ ചന്ദ്രനോടൊപ്പം ആകാശത്ത് അണിനിരക്കും. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസങ്ങളില്‍ ഒന്നാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകമെമ്പാടും ദൃശ്യമായ മിന്നിതിളങ്ങലിന് ശേഷം ചന്ദ്രന്‍ ശുക്രനില്‍ നിന്ന് നീങ്ങുന്നത് തുടരുമ്പോള്‍, ഈ ഗ്രഹങ്ങളുമായി ആകാശത്ത് ഒത്തുചേരും. ഇന്ന് അഞ്ച് ഗ്രഹങ്ങളെ ഏറ്റവും നന്നായി കാണുമെങ്കിലും, ഉച്ചയ്ക്ക് ശനി ദൃശ്യമാകുന്നതിനാല്‍ നക്ഷത്ര നിരീക്ഷകര്‍ക്ക് ആകാശത്ത് ഒരു ഗ്രഹം കൂടി കാണാന്‍ കഴിയും.…

Read More

നഗരത്തിൽ നിന്നും പണവും പുകയില ഉൽപന്നങ്ങളും പിടികൂടി

ബെംഗളൂരു: ഞായറാഴ്ച ദേവനഹള്ളി ടോൾ ഗേറ്റ് നമ്പർ 2 ന് സമീപമുള്ള ചെക്ക് പോസ്റ്റിൽ 6.45 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങളും 1.42 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവും പിടികൂടിയതായി പോലീസ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെക്ക് സമ്മാനങ്ങൾ നൽകി ആകർഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസ് വാഹന പരിശോധന കർശനമായി നടത്തുന്നുണ്ട്. തുടർന്നാണ് പൂജനഹള്ളിയിലെ ടോൾ ഗേറ്റ് 2 ലൂടെ കടന്നുപോകുകയായിരുന്ന രമേഷ് എന്നയാൾ ഓടിച്ചിരുന്ന എസ്‌യുവി പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത് രമേശിന്റെ വാഹനത്തിനുള്ളിൽ 1.42 ലക്ഷം രൂപ സൂക്ഷിസിച്ചിരുന്നതായി കണ്ടെത്തി. പണത്തിന്റെ ഉറവിടം…

Read More

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഒരുക്കി ബി.എം.ടി.സി.

ബെംഗളൂരു: പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ബി.എം.ടി.സി. ബസുകളിൽ സൗജന്യയാത്ര. മാർച്ച് 31 മുതൽ ഏപ്രിൽ 15 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ സ്കൂളുകളിലും ബസുകൾക്ക് സ്റ്റോപ്പും അനുവദിച്ചു. യാത്രാസൗജന്യം ലഭിക്കാൻ ഹാൾ ടിക്കറ്റ് കണ്ടക്ടറെ കാണിക്കണം. വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ബസ് സൗകര്യം കുറഞ്ഞ റൂട്ടുകളിൽ പ്രത്യേക സർവീസ് നടത്തുമെന്നും ബി.എം.ടി.സി. അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ന് രണ്ട് മലയാള ചിത്രങ്ങള്‍ പ്രദർശിപ്പിക്കും 

ബെംഗളൂരു: അട്ടപ്പാടിയിലെ മധു കൊലക്കേസ് പശ്ചാത്തലമാക്കി വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ‘ആദിവാസി ദ ബ്ലാക്ക് ഡെത്ത്’ ഇന്ന് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഒറിയോണ്‍ മാളിലെ പിവിആര്‍ സ്‌ക്രീന്‍ ആറില്‍ വൈകീട്ട് 4.15-നാണ് പ്രദര്‍ശനം. ജിതിന്‍ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി നയണ്‍റ്റീസ് കിഡ്‌സും ഇന്ന് പ്രദര്‍ശിപ്പിക്കും. സ്‌ക്രീന്‍ ആറില്‍ ഉച്ചക്ക് 1.15 നാണ് പ്രദര്‍ശനം. അപ്പാനി ശരത് ആണ് ആദിവാസിയിലെ നായകന്‍. മുടുക എന്ന ഗോത്രഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, മുംബൈ ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 126…

Read More
Click Here to Follow Us