ജെഡിഎസ് എംഎൽഎ കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസ് എം എല്‍ എ കോണ്‍ഗ്രസിലേക്ക്. മുതിര്‍ന്ന എംഎല്‍എയായ ഗുബ്ബി ശ്രീനിവാസ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഉടന്‍ തന്നെ ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരും.

‘എന്റെ രാജി സ്പീക്കര്‍ സ്വീകരിച്ച്‌ കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ സംബന്ധിച്ച്‌ നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. മാര്‍ച്ച്‌ 31 നാണ് നിലവില്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആലോചിക്കുന്നത്. താലൂക്ക് തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും’, ശ്രീനിവാസ് പറഞ്ഞു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

നേരത്തേ രാജ്യസഭ തിരഞ്ഞെുപ്പില്‍ ക്രോസ് വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ശ്രീനിവാസിനെ പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡി കുപേന്ദ്ര റെഡ്ഡിയെ പരാജയപ്പെടുത്താന്‍ ശ്രീനിവാസ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തെയും കോലാറിലെ മറ്റൊരു എംഎല്‍എ കെ ശ്രീനിവാസ് ഗൗഡയെയും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ജെ ഡി എസ് സ്പീക്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts