രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്

ബെംഗളൂരു: ലോക്സഭയില്‍ നിന്ന് അയോഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാന്‍ തീരുമാനിച്ച്‌ രാഹുല്‍ ഗാന്ധി.

കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്.

എന്നാല്‍ കോലാറില്‍ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രില്‍ 5 ന് കോലാറില്‍ വന്‍ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോലാറില്‍ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്‍റെ അയോഗ്യതയും പ്രചാരണവിഷയമാക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിംഗസമത്വത്തിന്റെ പുതിയ മാതൃക; പാരമ്പര്യങ്ങളെ മാറ്റിനിർത്തി പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച് സഹോദരിമാർ
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us