മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തുന്നവരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ;ക്വാറൻറീൻ വ്യവസ്ഥകളിൽ മാറ്റം.

ബെംഗളൂരു: ഓരോ ദിവസവും സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്ന് മടങ്ങി വരുന്നവർ ആണ്.

ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നു മടങ്ങുന്നവരുടെ ക്വാറന്റീൻ 21 ദിവസമായി ദീർഘിപ്പിച്ചു.

പൊതു ക്വാറന്റീനിൽ 7 ദിവസവും വീടുകളിൽ 14 ദിവസവും നിരീക്ഷണത്തിൽ കഴിയണം.

  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി

നേരത്തെ വീടുകളിൽ 7 ദിവസമായിരുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്ട്രയിൽ നിന്നു മടങ്ങുന്നവരാണ്.

ബിസിനസ് ആവശ്യത്തിനു വരുന്നവർ 7 ദിവസത്തിൽകൂടുതൽ കർണാടക
യിൽ തങ്ങാൻ പാടില്ല.

കോവിഡ് ഇല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന
സർട്ടിഫിക്കേറ്റും ഹാജരാക്കണം.

മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗലക്ഷണം ഇല്ലെങ്കിൽ നിലവിൽ പൊതുക്വാറന്റീൻ നിർബന്ധമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us