ജയയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണം; ദീപ

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇക്കാര്യം പുറത്തുവിടാൻ വി.കെ. ശശികല തയ്യാറാവണമെന്നും ദീപ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം വേണമെന്നും എല്ലാ ദുരൂഹതകളും പുറത്തുകൊണ്ടുവരാൻ ഡി.എം.കെ. സർക്കാർ സഹായിക്കണമെന്നും ജയലളിതയുടെ സഹോദരൻ ജയരാമന്റെ മകളായ ദീപ ആവശ്യപ്പെട്ടു.

ജയയുടെ വീടായ വേദനിലയത്തിന്റെ അനന്തരാവകാശികൾ ദീപയും സഹോദരൻ ദീപക്കുമാണെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്തിനു പിന്നാലെ, കഴിഞ്ഞ ദിവസം ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കൾ ഇരുവരും ചേർന്ന് വേദനിലയത്തിന്റെ താക്കോൽ സ്വന്തമാക്കിയിരുന്നു. നിലവിൽ വേദനിലയം ആകെ മാറിയിരിക്കുകയാണെന്നും താമസയോഗ്യമല്ലെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം ഉടൻ വേദനിലയത്തിലേക്ക് താമസംമാറുമെന്നും ദീപ പറഞ്ഞു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

വേദനിലയത്തിന്റെ അവസ്ഥയിൽ തനിക്ക് പല സംശയങ്ങൾ ഉണ്ടെന്നും ജയലളിത ഉപയോഗിച്ചിരുന്ന പല സാമഗ്രികളും കാണാനില്ല എന്നും ദീപ കൂട്ടിച്ചേർത്തു കൂടാതെ വേദനിലയത്തിൽ സ്മാരകമുണ്ടാക്കാനെന്ന പേരിൽ മുൻ എ.ഐ.എ.ഡി.എം.കെ. സർക്കാർ വേദനിലയത്തിൽ പല പരിഷ്കാരങ്ങളും വരുത്തി എന്നും പറഞ്ഞു . വേദനിലയം കൈവശപ്പെടുത്താൻ എ.ഐ.എ.ഡി.എം.കെ. അപ്പീൽ സമർപ്പിച്ചതിനെ നിയമപരമായി തന്നെ നേരിടുമെന്നും ദീപ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts