മയക്കുമരുന്ന് വിൽപന നടത്തിയ ഒമ്പത് പേർ അറസ്റ്റിൽ.

ചെന്നൈ: നിരോധിത ഗുളികകളും സിറിഞ്ചുകളും അനധികൃതമായി കൈവശം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത ഒൻപത് പേരെ വാഷർമെൻപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. 600 നൈട്രാവെറ്റ് ഗുളികകൾ, 205 ടൈഡോൾ ഗുളികകൾ, 200 നൈട്രോസൺ ഗുളികകൾ, 280 ടാപൽ ഗുളികകൾ, 4 സിറിഞ്ചുകൾ, 3 മൊബൈൽ ഫോണുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ സംഘത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു.

എസ് ജഗനാഥൻ എന്ന ജഗ (21), എം സതീഷ് സായി എന്ന സായി (25), ഡി ഗണേഷ് എന്ന ബബ്ലു (21), എം അയ്യപ്പൻ (19), സി ഗൗതം (20), എം ബാലാജി (25), ജി. പ്രഭു (27), എം ഹർഷ (31), ആർ വിജയ് (26) എന്നിവരാണ് അറസ്റ്റിലായ 9 പേർ. നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ടിലെ 22(ബി), 25, 29(ഐ) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 8(സി.) പ്രകാരവുമാണ് എല്ലാവർക്കുമെതിരെ കേസെടുതിരിക്കുന്നത്..

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

ഈസ്റ്റ് സെമിത്തേരി റോഡ് ശ്മശാനത്തിന് സമീപമുള്ള പഴയ വാഷർമൻപേട്ടയിലാണ് പ്രതികൾ ഈ നിരോധിത മരുന്നുകൾ വില്പന നടത്തുന്നത്. ജഗന്നാഥൻ, സതീഷ് സായി, ഗണേഷ്, അയ്യപ്പൻ, ഗൗതം, ബാലാജി എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു, എന്നാൽ പ്രഭു, ഹർഷ, വിജയ് എന്നിവർ ഒളിവിൽ പോയതുമൂലം ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ആന്ധ്രയിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിന് മറ്റ് പ്രധാന മയക്കുമരുന്ന് കടത്തുമായോ കടത്ത് റാക്കറ്റുകളുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ വാഷർമെൻപേട്ട് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts