ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി.

ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി.

കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്.

സ്വർണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസ്‌ഐ, 91 വാച്ചുകൾ ജയലളിതയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts