നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ബംഗളൂരു നഗരത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് സിറ്റി പോലീസ് ഉത്തരവിട്ടു.

ഉത്തരവ് പ്രകാരം നഗരത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെയും 200 മീറ്റർ ചുറ്റളവിൽ കർശനമായ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകും. പരീക്ഷകൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി.

  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

കൂടാതെ, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി നിരോധിത മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് (സെറോക്സ്) കടകൾ, സൈബർ കഫേകൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ പരീക്ഷാ സമയത്ത് പൂർണ്ണമായും അടച്ചിടണമെന്നും പോലീസ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts