കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങള്‍, ബ്രാന്‍ഡ് പേരുകള്‍, പാക്കേജിലെ വിവരങ്ങള്‍ എന്നിവ നല്‍കിയതിന് കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (fssai) നോട്ടീസ്. തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണിത്. ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന കിന്‍ഡര്‍ ജോയ് കോട്ടഡ് വേഫര്‍ ബിസ്‌കറ്റില്‍ കവറിന് പുറത്ത് ‘മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം’ എന്ന് എഴുതിയിട്ടുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉല്‍പ്പന്നത്തിന്റെ ഘടകങ്ങളില്‍ അവകാശപ്പെടുന്നതുപോലെ മില്‍ക്ക് സോളിഡുകള്‍ ഇല്ലെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു. മാരികോ…

Read More

ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ബെംഗളൂരു: സ്റ്റാർട്ടപ്പുകൾക്കും വിശാലമായ ടെക് പാർക്കുകൾക്കും മാത്രമല്ല, ലോകോത്തരമായ ഭക്ഷണ സംസ്കാരത്തിലും സിലിക്കൺ സിറ്റിയായ ബെംഗളൂരു ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ടൈംഔട്ട് പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ (Top Food Cities in the World) ബെംഗളൂരു 13-ാം സ്ഥാനം കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള 24,000-ത്തിലധികം നഗരങ്ങളിൽ നടത്തിയ വിപുലമായ സർവേകൾക്കും ഭക്ഷണ വിദഗ്ദ്ധരുടെ പാനലുമായി നടത്തിയ ആഴത്തിലുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്. ലോകത്തെ മുൻനിര നഗരങ്ങളെ അണിനിരത്തിയുള്ള ഈ പട്ടികയിൽ ഇടം…

Read More

ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ’ എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ബെംഗളൂരു : സെൻട്രൽ ബംഗളൂരുവിലെ കബ്ബൺപേട്ടിൽ അഭിഭാഷകന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ ഹൃദയാഘാതം മൂലം റോഡിൽ വീണു മരിച്ചു. പദരായനപുര സ്വദേശിയായ ജുനൈദ് (18) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ ഭയന്നോടിയതാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്. കഴിഞ്ഞ ജൂൺ 17-ന് വൈകുന്നേരം അഞ്ചരയോടെയാണ് നഗരത്തെ ഞെട്ടിച്ച നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അഭിഭാഷകൻ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ ജുനൈദും സുഹൃത്തും ചേർന്ന് ഇയാളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നവരും ‘കള്ളൻ കള്ളൻ’…

Read More

ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ ‘ചതിക്കുഴി’!

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) ചില ക്യാബ് ഡ്രൈവർമാർ പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളുടെ വ്യാജ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. പ്രമുഖ ടാക്സി ആപ്പുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ ആപ്പുകൾ നിർമ്മിച്ച്, അതിൽ ഉയർന്ന തുക കാണിച്ച് യാത്രക്കാരെ പറ്റിക്കുന്നതാണ് ഇവരുടെ രീതി. ഈയിടെ വിമാനത്താവളത്തിൽ നിന്നും മല്ലേശ്വരത്തേക്ക് യാത്ര ചെയ്ത പ്രതീക് എന്ന യാത്രക്കാരന് യഥാർത്ഥ തുകയേക്കാൾ 400 രൂപയോളം അധികം നൽകേണ്ടി വന്നു. റാപ്പിഡോ ആപ്പിൽ 720 രൂപ കാണിച്ച യാത്രയ്ക്ക്,…

Read More

നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ബംഗളൂരു നഗരത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് സിറ്റി പോലീസ് ഉത്തരവിട്ടു. ഉത്തരവ് പ്രകാരം നഗരത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെയും 200 മീറ്റർ ചുറ്റളവിൽ കർശനമായ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകും. പരീക്ഷകൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി. കൂടാതെ, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി നിരോധിത മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് (സെറോക്സ്) കടകൾ, സൈബർ കഫേകൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ പരീക്ഷാ സമയത്ത് പൂർണ്ണമായും അടച്ചിടണമെന്നും പോലീസ്…

Read More

മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ രംഗത്ത്. അധികാരത്തിന് വേണ്ടി ദേവഗൗഡ ഒരിക്കലും ആരുടെയും വാതിൽക്കൽ കയറിയിറങ്ങിയിട്ടില്ലെന്നും മുൻപ് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം വരെ ത്യജിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും രേവണ്ണ ഓർമ്മിപ്പിച്ചു. രാജ്യസഭാ സീറ്റിനായി ദേവഗൗഡയോ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് രേവണ്ണ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ എച്ച്.ഡി. ദേവഗൗഡ, സദാനന്ദ ഗൗഡ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേട്ടിരുന്നത്. എന്നാൽ പിന്നീട്…

Read More