ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്.
സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ് കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ മാതാപിതാക്കളായ ഹനുമന്തരായപ്പയും ചിന്നക്കയും മരണപ്പെട്ട ഗംഗമ്മയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി പ്രശ്നം ഉണ്ടാകുകയായിരുന്നു. വിജയകുമാറിന്റെ പരാതി സുധാകർ ചോദ്യം ചെയ്തതോടെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മകനെ രക്ഷിക്കാൻ ഗംഗമ്മ ഇടപെട്ടപ്പോൾ അവർ അവരെ ചവിട്ടുകയായിരുന്നു. തറയിൽ വീണ ഗംഗമ്മയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.