ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്

ബിഗ് ബോസ്സ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള മത്സരാർഥിയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണൻ.

അടുത്തിടെ റോബിനെ ഷോയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, പ്രേക്ഷകര്‍ക്ക് റോബിനോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു കുറവും വന്നിട്ടില്ല. ഷോയില്‍ നിന്ന് തിരിച്ചെത്തിയ റോബിന് നാട്ടിലും വിമാനത്താവളത്തിലും വലിയ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്.

ഇപ്പോളിതാ, റോബിന്‍ രാധാകൃഷ്ണന്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാര്‍ത്ത എത്തിയതോടെ റോബിന്റെ ആരാധക സംഘടനയായ റോബിന്‍ ആര്‍മി ഏറെ ആവേശത്തിലാണ്. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്റെ സിനിമാ അരങ്ങേറ്റം. പ്രധാന കഥാപാത്രമായാണ് റോബിന്‍ എത്തുകയെന്നാണ് വിവരം. ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, റോബിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

‘ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാന്‍ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവര്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും. ന്യൂജെന്‍ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീര്‍ച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുന്നോട്ട് പോകാനാവൂ’, പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് സന്തോഷ് ടി കുരുവിള ഫേസ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts