പെരിങ്ങത്തൂർ പുഴയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു

ബസ് ജീവനക്കാരൻ കതിരൂർ വേറ്റുമ്മൽ സ്വദേശി(ജിത്തു) ജിതേഷ് (35), ബസ് യാത്രക്കാരായ പ്രജിത്ത്(32), പ്രേമലത (56) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എത്ര പേർ അപകടത്തിൽ പെട്ടുവെന്ന് വ്യക്തമല്ല. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ അപകടം നടന്നയുടൻ രക്ഷപ്പെട്ടു.പെരിങ്ങത്തൂർ പുഴയുടെ കൈവരി തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. തലശേരി, പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിലേർപെടുന്നത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts