ഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ

ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട്‌ .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ നിലപാട് അറിയിച്ചതിന് പിന്നാലെയാണ് ഹര്‍ഷയെ മതമൗലികവാദികള്‍ കൊലപ്പെടുത്തുന്നതെന്നാണ് പുറത്ത് വന്നിരുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts