നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ 

ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ.

ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് അറസ്റ്റിലായത് . കന്നഡ നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ നടിയുടെ മേക്കപ്പ്മാൻ അറസ്റ്റിൽ ആവുകയായിരുന്നു. 

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് നടിയ്ക്ക് ഭീഷണി സന്ദേശം അയച്ചു. നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും നഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ചിത്രമയച്ച ഫോണിന്റെ ഉടമയെ കണ്ടെത്തി.  ഭീഷണിക്ക് പിന്നിൽ നടിയുടെ മേക്കപ്പ്മാനാണെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts