തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും മീൻ എണ്ണയും സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്‌ 

ചെന്നൈ: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്‌ ലാബ് റിപ്പോർട്ട്.

നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു.

വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മ‍ൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകള്‍ ശരിവയക്കുന്നത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്.

ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ഇടമാണ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ താൻ ഞെട്ടിയെന്നും, അദ്ദേഹം എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts