ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ

കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. പുതിയ തീരുമാനപ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് അധിക എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്.
ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന്റേത് 10 രൂപയിൽ നിന്ന് പൂജ്യമായും കുറഞ്ഞു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ആഘാതം കുറയ്ക്കുന്നതിനും ആഭ്യന്തര വിപണിയിൽ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുമായാണ് സർക്കാർ തീരുവ കുറച്ചത്.
അതേസമയം, എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയെങ്കിലും സാധാരണക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കാനിടയില്ല. പമ്പുകളിലെ ചില്ലറ വിൽപന വിലയിൽ പെട്ടെന്ന് കുറവുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എണ്ണക്കമ്പനികളുടെ പ്രവർത്തന നഷ്ടം നികത്താനാണ് ഈ ഇളവുകൾ പ്രധാനമായും വിനിയോഗിക്കുക. ആഗോള വിപണിയിലെ അസ്ഥിരതയ്ക്കിടയിലും ആഭ്യന്തര ഇന്ധനവില വലിയ തോതിൽ വർധിക്കാതെ നിയന്ത്രിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts