വയനാട് ദുരിതാശ്വാസത്തിനായി ധനസഹായം നൽകി

ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് നൽകിയത്. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ ജഗത് എം. ജി, ശിവശങ്കരൻ. എൻ.കെ, ഫ്രാൻസിസ് ടി. എം, എന്നിവർ മേപ്പാടി പഞ്ചായത്തിലെത്തിയാണ് ധനസഹായം വിതരണം ചെയ്തത്.

Read More

35 കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ 

ചെന്നൈ: 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളില്‍ വെട്ടിമുറിച്ച്‌ കഷണങ്ങളാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മണികണ്ഠൻ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസുമായി ഇയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്…

Read More

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ചെയര്‍-കാര്‍ ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി(ഐസിഎഫ്) സെപ്റ്റംബര്‍ അഞ്ചിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററും പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററുമാണ്. ട്രെയിനുകള്‍ ബംഗളുരുവിലെ ബിഇഎംഎല്‍ പ്ലാന്റില്‍ നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബിഇഎംഎല്‍ മാത്രമാണ് രണ്ട് എട്ട്-കാര്‍ ട്രെയിന്‍ സെറ്റ് നിര്‍മ്മിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ടെന്‍ഡര്‍ നടപടികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കും. രണ്ട് ട്രെയിനുകള്‍ക്കുള്ള ചെറിയ ഓര്‍ഡര്‍ ആയതിനാല്‍ മറ്റ്…

Read More

കവിയൂർ പൊന്നമ്മ അന്തരിച്ചു 

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍…

Read More

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും മീൻ എണ്ണയും സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്‌ 

ചെന്നൈ: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്‌ ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മ‍ൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകള്‍ ശരിവയക്കുന്നത്. എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ്…

Read More

ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. 17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പുലിയെ കണ്ട സാഹചര്യത്തില്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്ത് അസ്വഭാവികമായി…

Read More

സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഫ്രാങ്ക്ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്ളിന്‍(22) ആണ് മരിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ്ക്കും പരുക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ രണ്ട്…

Read More

മൈസൂരുവിലെ നഞ്ചൻകോട്ട് ഫിലിം സിറ്റി; നടപടികൾക്ക് തുടക്കമായി

ബെംഗളൂരു : മൈസൂരുവിലെ നഞ്ചൻകോട്ട് 110 ഏക്കർ സ്ഥലത്ത് കർണാടക സർക്കാർ ഫിലിം സിറ്റി നിർമിക്കുന്നു. ഇതിനുള്ള നടപടികൾക്ക് തുടക്കമായി. നഞ്ചൻകോട്ടെ ഇമ്മാവുവിൽ കർണാടക വ്യവസായ മേഖലാ വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫിലിം സിറ്റി നിർമിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന് കൈമാറാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫിലിം സിറ്റി യാഥാർഥ്യമാക്കുക. തിയേറ്ററുകൾ, സ്റ്റുഡിയോ, മൾട്ടി പ്ലക്സ്, തീം പാർക്ക്, ഹോട്ടലുകൾ തുടങ്ങിയവ ഫിലിം സിറ്റിയുടെ ഭാഗമാകും. പദ്ധതിയുടെ രണ്ടാം ഘട്ടമായി 50 ഏക്കർ…

Read More

തുമകൂരുവിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് അച്ഛന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുയി മക്കൾ

ബെംഗളൂരു : ആശുപത്രിയിൽനിന്ന് ആംബുലൻസ് ലഭിക്കാത്തതിനാൽ അച്ഛന്റെ മൃതദേഹം ബൈക്കിൽ വഹിച്ച് മക്കൾ. തുമകൂരു ജില്ലയിലെ പാവഗഡ താലൂക്കിലാണ് സംഭവം. ദലവയിഹള്ളി സ്വദേശി ഗുദുഗുള്ള ഹൊണ്ണുരപ്പയുടെ (80) മൃതദേഹമാണ് മക്കളായ ചന്ദ്രണ്ണ, ഗോപാലപ്പ എന്നിവർ ചേർന്ന് ബൈക്കിൽ വീട്ടിലെത്തിച്ചത്. കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്നാണ് വയോധികനെ മക്കൾ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയധികൃതർ സമ്മതിച്ചില്ല. ഇതേത്തുടർന്ന് രണ്ടുമക്കളുംചേർന്ന് മൃതദേഹം ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. പാവഗഡയിൽനിന്ന് ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെന്നും എന്നാൽ, മക്കൾ മൃതദേഹവുമായി പോയെന്നും ജില്ലാ…

Read More

സംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യം; ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക കർമസമിതിയുമായി കർണാടകം

ബെംഗളൂരു : സംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യമിട്ട് മന്ത്രിതലത്തിൽ പ്രത്യേക കർമസമിതി രൂപവത്കരിച്ച് സർക്കാർ. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് സമിതിയിലുണ്ടാവുക. മന്ത്രിമാരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും യോഗം ചേർന്ന ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺപ്രകാശ് പാട്ടീൽ, പ്രാഥമിക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ, ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ എന്നിവരാകും മറ്റ് അംഗങ്ങൾ. നേരത്തെ ഉദ്യോഗസ്ഥതലത്തിലാണ് കർമസമിതി ഉണ്ടായിരുന്നത്.

Read More
Click Here to Follow Us