ബെംഗളൂരു : മൈസൂരുവിലെ നഞ്ചൻകോട്ട് 110 ഏക്കർ സ്ഥലത്ത് കർണാടക സർക്കാർ ഫിലിം സിറ്റി നിർമിക്കുന്നു. ഇതിനുള്ള നടപടികൾക്ക് തുടക്കമായി.
നഞ്ചൻകോട്ടെ ഇമ്മാവുവിൽ കർണാടക വ്യവസായ മേഖലാ വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫിലിം സിറ്റി നിർമിക്കുന്നത്.
പദ്ധതിക്കായി സ്ഥലം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന് കൈമാറാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫിലിം സിറ്റി യാഥാർഥ്യമാക്കുക. തിയേറ്ററുകൾ, സ്റ്റുഡിയോ, മൾട്ടി പ്ലക്സ്, തീം പാർക്ക്, ഹോട്ടലുകൾ തുടങ്ങിയവ ഫിലിം സിറ്റിയുടെ ഭാഗമാകും.
പദ്ധതിയുടെ രണ്ടാം ഘട്ടമായി 50 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്ത് ഫിലിം സിറ്റി വികസിപ്പിക്കാനും ആലോചനയുണ്ട്.
സംസ്ഥാനത്ത് ഫിലിം സിറ്റി നിർമിക്കണമെന്ന് വർഷങ്ങൾക്കുമുമ്പേ സിനിമാ പ്രവർത്തകർ ഉൾപ്പെടെ ഉയർത്തുന്ന ആവശ്യമാണ്. 2015-16 സാമ്പത്തിക വർഷം പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.