തുമകൂരുവിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് അച്ഛന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുയി മക്കൾ

ബെംഗളൂരു : ആശുപത്രിയിൽനിന്ന് ആംബുലൻസ് ലഭിക്കാത്തതിനാൽ അച്ഛന്റെ മൃതദേഹം ബൈക്കിൽ വഹിച്ച് മക്കൾ.

തുമകൂരു ജില്ലയിലെ പാവഗഡ താലൂക്കിലാണ് സംഭവം. ദലവയിഹള്ളി സ്വദേശി ഗുദുഗുള്ള ഹൊണ്ണുരപ്പയുടെ (80) മൃതദേഹമാണ് മക്കളായ ചന്ദ്രണ്ണ, ഗോപാലപ്പ എന്നിവർ ചേർന്ന് ബൈക്കിൽ വീട്ടിലെത്തിച്ചത്.

കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്നാണ് വയോധികനെ മക്കൾ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയധികൃതർ സമ്മതിച്ചില്ല. ഇതേത്തുടർന്ന് രണ്ടുമക്കളുംചേർന്ന് മൃതദേഹം ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു.

പാവഗഡയിൽനിന്ന് ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെന്നും എന്നാൽ, മക്കൾ മൃതദേഹവുമായി പോയെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ബി.എൻ. മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us