സംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യം; ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക കർമസമിതിയുമായി കർണാടകം

ബെംഗളൂരു : സംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യമിട്ട് മന്ത്രിതലത്തിൽ പ്രത്യേക കർമസമിതി രൂപവത്കരിച്ച് സർക്കാർ.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് സമിതിയിലുണ്ടാവുക.

മന്ത്രിമാരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും യോഗം ചേർന്ന ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം പ്രഖ്യാപിച്ചത്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺപ്രകാശ് പാട്ടീൽ, പ്രാഥമിക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ, ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ എന്നിവരാകും മറ്റ് അംഗങ്ങൾ.

നേരത്തെ ഉദ്യോഗസ്ഥതലത്തിലാണ് കർമസമിതി ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts