വ്യാജ മന്ത്രവാദിയുടെ ഭീഷണി; യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: ബി കോം വിദ്യാർത്ഥിയായ മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് മരമില്ലുടമ ജീവനൊടുക്കി. സംഭവത്തില്‍ 22 കാരനായ വിദ്യാർഥി അറസ്റ്റില്‍. രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച്‌ വൻതോതില്‍ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി…

Read More

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ 

ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് അറസ്റ്റിലായത് . കന്നഡ നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ നടിയുടെ മേക്കപ്പ്മാൻ അറസ്റ്റിൽ ആവുകയായിരുന്നു.  നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് നടിയ്ക്ക് ഭീഷണി സന്ദേശം അയച്ചു. നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും നഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ്…

Read More

ഫെയ്‌സ്ബുക്ക് സുഹൃത്ത് അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുന്നതായി മോഡലിൻ്റെ പരാതി.

ബെംഗളൂരു: തന്റെ ഫേസ്ബുക് സുഹൃത്ത് മോർഫ് ചെയ്ത അശ്ലീല വീഡിയോ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുന്നതായി യുവതി പോലീസിൽ പരാതി നൽകി. എച്ച്എസ്ആർ ലേഔട്ടിലെ 23 കാരിയായ യുവതിയാണ് പരാതി നൽകിയത്. കുറച്ചു ആഴ്ചകൾക്കു മുൻപ് സോണിയ പർണാദിസ് എന്ന യുവതിയുമായി ഫേസ്ബുക്കിലൂടെ സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് സോണിയ തനിക്ക് മോഡലിങ്ങിൽ അവസരങ്ങൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. മെസഞ്ചർ വഴി യുവതി ഫോട്ടോകളും വീഡിയോകളും സോണിയ പർണാദിസ് നവംബർ 7ന് അയച്ചു നൽകുകയും…

Read More
Click Here to Follow Us