ശിവമോഗ അക്രമം; നാലു പേർ പിടിയിൽ

ബെംഗളൂരു: ശിവമോഗയില്‍ വീര സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നദീം, അബ്ദുള്‍ റഹ്മാന്‍ , തന്‍വീര്‍, സബിയുളള എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് പ്രേം സിംഗ് എന്നയാളെ ശിവമോഗയിലെ തീര്‍ത്ഥഹളളി റോഡിലെ നമോ ശങ്കര്‍ ലേ ഔട്ടില്‍ വെച്ച്‌ ഒരു സംഘം കുത്തി പരിക്കേല്‍പിച്ചത്. അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീര സവര്‍ക്കറുടെ പോസ്റ്ററുകള്‍ പതിച്ചത് ടിപ്പു അനുകൂലികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ടിപ്പുവിന്റെ ഫള്ക്‌സ് ബോര്‍ഡ് സ്ഥാപിക്കാനുളള നീക്കം സംഘര്‍ഷത്തിൽ എത്തിയത് . ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രേം സിംഗിന് കുത്തേറ്റത്.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

അതിനിടെ സബിയുളള പോലീസ് പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. പോലീസുകാരെ മര്‍ദ്ദിച്ച ശേഷം ഓടി രക്ഷപെടാനായിരുന്നു ശ്രമം. ഓടിയ ഇയാളെ മുന്നറിയിപ്പ് നല്‍കിയിട്ടും നില്‍ക്കാതെ വന്നതോടെ പോലീസ് കാലിന് വെടി വച്ചാണ് കീഴ്‌പ്പെടുത്തിയത്.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

സംഘര്‍ഷത്തെ തുടര്‍ന്ന് ശിവമോഗയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts