യാത്രക്കിടെ 24 കാരി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ടു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി 24കാരി.

കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം.

യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.

തുടർന്ന് കുടുംബാംഗങ്ങള്‍ കുഞ്ഞിന് ട്രെയിനിന്റെ പേര് നല്‍കിയെന്നാണ് റിപ്പോർട്ട്. ‘കാമായനി’ എന്നാണ് കുഞ്ഞിന് പേരിട്ടത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരി.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

എന്നാല്‍ ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ വച്ച്‌ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ് ഇൻസ്‌പെക്ടർ മഞ്ജു മഹോബെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മറ്റൊരു യാത്രക്കാരനാണ് പ്രസവത്തെക്കുറിച്ച്‌ ആർപിഎഫിനെ അറിയിച്ചത്.

ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts