ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭവനനിർമ്മാണ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കേരള സമാജം അൾസൂർ സോൺ, ആർബി ഫൗണ്ടേഷൻ, എൻ. എ.എൽ കൈരളി കലാവാണി, ഗർഷോം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട 3 വീടുകളുടെ താക്കോൽദാന ചടങ്ങ് നാളെ രാവിലെ 10.30 ന് കൈരളീ നിലയം സ്കൂൾ (വിമാനപുര ,എച് .എ .എൽ) അങ്കണത്തിൽ വച്ച് കേരള സമാജം അൾസൂർ സോണിന്റെ കുടുംബസംഗമത്തോടൊപ്പം നടക്കും.

രംഗപൂജയോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ കേരളസമാജം അൾസൂർ സോണിലെ അംഗങ്ങളുടെ കലാപരിപാടികളും, മാസ്റ്റർ പ്രകാശ് ലാൽ & ടീം കലാഭാരതി, കോഴിക്കോട് അവതരിപ്പിക്കുന്ന കേരളത്തിന്റെ പരമ്പരാഗത നൃത്തവും ഉണ്ടായിരിക്കും.

മുഖ്യാഥിതിയായി ശ്രീ ബൈരതി ബസവരാജ് എം എൽ എ, കെ ആർ പുരം മണ്ഡലം ചടങ്ങിൽ പങ്കെടുക്കും.

ശ്രീ. ആർ ഗോപകുമാർ ഐ ആർ എസ് ജോയിന്റ്കമ്മീഷണർ, കസ്റ്റംസ്,

ശ്രീ. ഐവാൻ നിഗ്ലി, മുൻ എം.എൽ.എ എന്നിവർ വിശിഷ്‌ട അതിഥികൾ ആയിരിക്കും.

സി.പി രാധാകൃഷ്ണൻ, പ്രസിഡന്റ് കേരളസമാജം, പി .കെ .സുധിഷ് ,വൈസ് പ്രസിഡന്റ് കേരളസമാജം,

ശ്രീ റെജികുമാർ ജനറൽ സെക്രട്ടറി, കേരളസമാജം, ചന്ദ്രശേഖരൻ നായർ പ്രസിഡന്റ് കെ. എൻ. ഇ ട്രസ്റ്റ്, ശ്രീ ജയ്ജോ ജോസഫ് സെക്രട്ടറി കെ. എൻ . ഇ ട്രസ്റ്റ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

സി.പി രാധാകൃഷ്ണൻ, പ്രസിഡന്റ് കേരളസമാജം, ശ്രീ. രാജീവൻ ചിങ്ങൻ, ആർബി സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറും ആർബി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയും, ബിജു പി വർഗീസ്, ആർബി സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറും ആർബി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയും, പി. കെ.സുധിഷ്, സെക്രട്ടറി, കൈരളി നിലയം സ്കൂളുകൾ, വിമാനപുര

തുടങ്ങിയവരെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

കേരളസമാജം അൾസൂർ സോൺ ചെയർമാൻ ഷിജോ ഫ്രാൻസിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

വർഷങ്ങളായി കേരളസമാജത്തിന് നൽകിയ മാതൃകാപരമായ സേവനങ്ങൾക്ക് അൾസൂർ സോണിലെ മുതിർന്ന അംഗങ്ങളായ ജേക്കബ് വർഗീസ്, സി ഗോപിനാഥൻ, ദാമോദരൻ കെ,വിക്രമൻ പിള്ള, നാരായണൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

നന്ദി പ്രകാശനംജയകുമാർ മേനോൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ.

ഉച്ചകഴിഞ്ഞ് 3:30 മുതൽ

ആനവണ്ടി ദ ബാന്റ് അവതരിപ്പിക്കുന്ന സംഗീതപരിപാടി.

കേരള സമാജത്തിന്റെ വിവിധ സോണുകളിലെ അംഗങ്ങളും അൾസുൺ സോണിലെ അംഗങ്ങളും മറ്റ് അഭ്യുദയകാംഷികളും ഇതൊരറിയിപ്പായി സ്വീകരിച്ച് ചടങ്ങിൽ സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നതായി അൾസൂർ സോണിന്റെ കൺവീനർ കെ. രാധാകൃഷ്ണൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9449213845, 9880108208

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us