പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ എന്‍എഫ്ടികള്‍ വില്‍പനയ്ക്ക്.

പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മാതാക്കള്‍. പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, ചിത്രത്തില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, ചിത്രത്തില്‍ പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍പനയ്ക്ക് വെയ്ക്കുക.

ചൊവ്വാഴ്ച (മാര്‍ച്ച് 8) ngagen.com/uvcreations എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ ആജീവനാന്ത സ്മരണികയായി സൂക്ഷിക്കാവുന്നതാണ്. എന്‍എഫ്ടി വാങ്ങുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് പ്രഭാസിനെ നേരില്‍ കാണാന്‍ അവസരമുണ്ടാകും. കൂടുതല്‍ എന്‍എഫ്ടികള്‍ വാങ്ങുന്നവര്‍ക്ക് ഈ 100 പേരില്‍ ഇടം പിടിക്കാനുള്ള സാധ്യത കൂടും.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയായി പ്രഭാസ് എത്തുന്ന രാധ്യേശ്യാമില്‍ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts