നവീന്റെ മൃതദേഹം യുക്രൈൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു: മുഖ്യമന്ത്രി

ബെംഗളൂരു : യുക്രൈയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ച ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം അധികൃതർ കണ്ടെടുത്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

“ഇതുമായി ബന്ധപ്പെട്ട് ഞാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചു. മൃതദേഹം എംബാം ചെയ്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഷെല്ലാക്രമണം അവസാനിപ്പിച്ചാലുടൻ ഇന്ത്യയിലേക്ക് മൃതദേഹം തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി” മുഖ്യമന്ത്രി പറഞ്ഞു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

“തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നു, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറി അധികൃതരുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി ഉദ്യോഗസ്ഥരും ഞങ്ങളോട് പറഞ്ഞു,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts