ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരയുദ്ധമായ റഷ്യ – യുക്രൈന്‍ യുദ്ധത്തിന് ഇന്നേക്ക് ഒരു വയസ്

  റഷ്യ – യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മുന്നൂറാം നാള്‍ പിന്നിടുമ്പോഴും യുദ്ധത്തില്‍ നിന്ന് പിന്‍മ്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാനാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ യുദ്ധം റഷ്യക്കും യുക്രൈനുമിടയില്‍ രൂപം കൊണ്ടത്. 2022 ഫെബ്രുവരി 24 നാണ് യുക്രൈനില്‍ നിലക്കാത്ത പോര്‍ വിളികള്‍ ഉയര്‍ന്നത്. നാറ്റോയില്‍ അംഗമാകാനുള്ള യുക്രൈന്റെ തീരുമാനം സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് റഷ്യ യുക്രൈനില്‍ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിന് മുന്‍പ്…

Read More

യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അന്തിമചടങ്ങുകൾ നടന്നു.

ബെംഗളൂരു: യുക്രെയ്‌നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച രാവിലെ ജന്മഗ്രാമമായ ചാലഗേരിയിൽ നടന്നു. വീരശൈവ ലിംഗായത്ത് ആചാരപ്രകാരമാണ് അദ്ദേഹത്തിന്റെ കുടുംബം ചടങ്ങുകൾ നടത്തിയത്. തുടർന്ന് മൃതദേഹം ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളേജിന് കൈമാറും. നവീന് അന്തിമോപചാരം അർപ്പിക്കാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ എല്ലാം അണിനിരന്നു. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാർത്ഥികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിട്ടുണ്ട്. നവീൻ ഒരു റാങ്ക്…

Read More

നവീനിന്റെ മൃതദേഹം പഠനത്തിനായി ആശുപത്രിയിലേക്ക് വിട്ട് നൽകും.

ബെംഗളൂരു: യുക്രൈനിൽ വെച്ച് റഷ്യൻ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട എംബിബിഎസ് വിദ്യാർത്ഥിയായ മകൻ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ കുടുംബം ഒരുങ്ങി. എന്നാൽ നവീനിന്റെ മൃതദേഹം ദാവൻഗരെയിലെ സ്വകാര്യ ആശുപത്രിക്ക് വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചു. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ മൃതദേഹം ഗ്രാമത്തിലെത്തിക്കുമെന്നും അവിടെനിന്നും പരേതനായ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി നവീനിന്റെ ഭൗതികശരീരം ഘോഷയാത്രയായി കൊണ്ടുപോകാനാണ് ഗ്രാമവാസികളുടെ തീരുമാനമെന്നും നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡർ പറഞ്ഞു. തുടർന്ന്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി നവീന്റെ മൃതദേഹം ദാവൻഗെരെയിലെ…

Read More

റഷ്യ-യുക്രൈൻ യുദ്ധം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്. യുക്രൈന്‍റെ പരാതിയിൽ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്.

Read More

നവീന്റെ മൃതദേഹം യുക്രൈൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു: മുഖ്യമന്ത്രി

ബെംഗളൂരു : യുക്രൈയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ച ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം അധികൃതർ കണ്ടെടുത്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട് ഞാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചു. മൃതദേഹം എംബാം ചെയ്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഷെല്ലാക്രമണം അവസാനിപ്പിച്ചാലുടൻ ഇന്ത്യയിലേക്ക് മൃതദേഹം തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി” മുഖ്യമന്ത്രി പറഞ്ഞു. “തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നു, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറി അധികൃതരുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി ഉദ്യോഗസ്ഥരും ഞങ്ങളോട് പറഞ്ഞു,” മുഖ്യമന്ത്രി…

Read More

യുക്രയിനിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു

മോസ്കോ : യു​ക്രെ​യ്നി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ​ന്‍ സ​മ​യം 12.30 മുതൽ വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രുമെന്നാണ് നിലവിൽ കിട്ടിയ വിവരം.യു​ദ്ധം രൂ​ക്ഷ​മാ​യ കീ​വ്, കാ​ര്‍​ക്കീ​വ്, മ​രി​യു​പോ​ള്‍, സു​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, വെ​ടി​നി​ര്‍​ത്ത​ല്‍ എ​ന്നു​വ​രെ​യാ​ണെ​ന്ന് വ്യ​ക്ത​ത നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച മരിയു പോളിൽ വെടിനിർത്താലിനിടയിലും ആക്രമണം നടന്നിരുന്നു. അ​തേ​സ​മ​യം, വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നാ​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം എ​ളു​പ്പ​മാ​കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

Read More

യുക്രൈൻ യുദ്ധം; കർണാടകയിൽ കുതിച്ചുയർന്ന് സൂര്യകാന്തി എണ്ണ വില.

ബെംഗളൂരു: നഗരത്തിലെ സൂര്യകാന്തി എണ്ണയുടെ വില ക്രമാതീതമായി കുതിച്ചുയർന്നു, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 130 രൂപയിൽ നിന്ന് 170 രൂപയായിട്ടാണ് വില ഉയർന്നിരിക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെട്ടതായും അതുമൂലം വിലക്കയറ്റത്തിന് കാരണമായെന്നുമാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ യുദ്ധം ഇനിയും രൂക്ഷമാകുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് സംസ്ഥാനം. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ, സൂര്യകാന്തി എണ്ണ എല്ലാ ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ…

Read More
Click Here to Follow Us