യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അന്തിമചടങ്ങുകൾ നടന്നു.

ബെംഗളൂരു: യുക്രെയ്‌നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച രാവിലെ ജന്മഗ്രാമമായ ചാലഗേരിയിൽ നടന്നു.

വീരശൈവ ലിംഗായത്ത് ആചാരപ്രകാരമാണ് അദ്ദേഹത്തിന്റെ കുടുംബം ചടങ്ങുകൾ നടത്തിയത്.

തുടർന്ന് മൃതദേഹം ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളേജിന് കൈമാറും.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

നവീന് അന്തിമോപചാരം അർപ്പിക്കാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ എല്ലാം അണിനിരന്നു. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാർത്ഥികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിട്ടുണ്ട്.

നവീൻ ഒരു റാങ്ക് ഹോൾഡറാണെന്നും യുക്രെയ്‌നിലെ ജൂനിയർമാർക്ക് വഴികാട്ടിയാണെന്നും യുക്ക്രൈനിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിയ പ്രവീൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts