വനിതാ ദിനം ആഘോഷിച്ച് ജി.ഡി.പി.എസ്.

ബെംഗളൂരു: ജി.ഡി.പി.എസ് (ഗുരുധർമ്മ പ്രചാരണ സമിതി) ബെംഗളൂരു നോർത്ത്, ജില്ലാ കമ്മിറ്റി വനിതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകയായ സുനന്ദാമ്മ, സർക്കിൾ ഇൻസ്പെക്ടറായ ശോഭ എന്നിവർ ചേർന്ന് പരിപാടികൾ ഉത്ഘാടനം ചെയ്തു. ആധ്യാത്മിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുര അയ്യപ്പൻ പ്രസിഡന്റ്‌ സി.വി.നായരേയും സാമൂഹ്യ പ്രവർത്തനത്തിന് എക്സലെൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് രത്നശ്രീ അവാർഡ് നേടിയ മണികണ്ഠനെയും വേദിയിൽ ആദരിച്ചു. സംഘടനാ പ്രസിഡന്റ്‌ കെ.സി.ബിജു,തുളസി, മിനി, ഷീജ രാജ റെഡ്ഡി. അഡ്വക്കേറ്റ് ശാലിനി എന്നിവർ സംസാരിച്ചു.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 197 റിപ്പോർട്ട് ചെയ്തു.   258 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.47% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 258 ആകെ ഡിസ്ചാര്‍ജ് : 3899905 ഇന്നത്തെ കേസുകള്‍ : 197 ആകെ ആക്റ്റീവ് കേസുകള്‍ : 2980 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 40004 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

ഹാഷിഷ് ഓയിലുമായി മൂന്നു പേർ പിടിയിൽ

ബെംഗളൂരു: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. ബെംഗളൂരു മടിവാള സ്വദേശി വിക്രം, കോട്ടയം സ്വദേശി സിഗിൽ വർഗീസ്, കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ എന്നിവരെയാണ് ഹൊളിമാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളായ സിഗിലും വിഷ്ണു പ്രിയയും ലഹരി വസ്തുക്കൾ എത്തിച്ചുകൊണ്ടിരുന്നത്. പ്രതിയായ വിക്രം ഇത് ആവശ്യക്കാരായ മറ്റ് പലരിലും എത്തിക്കുകയാണ് ചെയ്തിരുന്നത്.

Read More

വർക്കലയിലെ കൂട്ടമരണം; കടുത്ത ചൂടും പുക ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനതപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നടന്ന ദാരുണമായ സംഭവത്തിൽ, ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ചംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ചു. മാർച്ച് എട്ട് ചൊവ്വാഴ്ച പുലർച്ചെ കുടുംബം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. വർക്കല ധളവപുരത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇവരുടെ മരുമകൾ അഭിരാമി (25), എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ, പ്രതാപിന്റെ ഇളയ മകൻ അഖിൽ (25) എന്നിവരാണ് മരിച്ചത്. ഇയാളുടെ മറ്റൊരു മകൻ നിഹുൽ (29) ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…

Read More

കുടിവെള്ള പൈപ്പുകളിൽ നിന്നും പുറത്ത് വരുന്നത് പുഴുക്കൾ

ബെംഗളൂരു: ബെലഗാവിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിൽ നിന്നും പുഴുക്കൾ വരുന്നതായി ജനങ്ങൾ. മലിനജലത്തിന്റെ ഉപയോഗം കൊണ്ട് നിരവധി ആളുകൾക്ക് രോഗം പിടിപെട്ടതയും പരിസരവാസികൾ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം ആയി ഞങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു,കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഛർദി, വയറിളക്കം, പനി എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. പരിസരവാസിയായ മാരുതി പാട്ടീൽ പറഞ്ഞു. അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിൽ ആവും. കഴിഞ്ഞ 15 ദിവസങ്ങൾ ആയി പൈപ്പിലൂടെ വരുന്നത് കറുപ്പ് നിറത്തിലുള്ള വെള്ളമാണെന്നും ജനങ്ങൾ പരാതിപ്പെട്ടു.

Read More

ബലാത്സംഗക്കേസ്; സംവിധായകൻ ലിജു കൃഷ്ണയുടെ അംഗത്വം കേരള ഡയറക്‌ടേഴ്‌സ് യൂണിയൻ റദ്ദാക്കി

തിരുവനന്തപുരം : ബലാത്സംഗ കേസിൽ അറസ്റ്റിലായ മലയാളം സംവിധായകൻ ലിജു കൃഷ്ണയുടെ അംഗത്വം കേരള ഫിലിം ഡയറക്‌ടേഴ്‌സ് യൂണിയൻ (ഫെഫ്ക) റദ്ദാക്കി “ഫെഫ്ക അതിജീവിച്ചയാൾക്കൊപ്പമാണ്” ലിജുകൃഷ്ണൻ യൂണിയനിൽ ഉണ്ടായിരുന്ന താത്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കറ്റും ജനറൽ സെക്രട്ടറി ജിഎസ് വിജയനും പ്രസ്താവനയിൽ പറഞ്ഞു. ബലാത്സംഗ കേസിൽ അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളുടെ അംഗത്വം റദ്ദാക്കുന്നത്. 2017ൽ സമാനമായ സാഹചര്യത്തിൽ നടൻ ദിലീപിനെ പിന്തുണച്ചതിനെ തുടർന്ന് സിനിമാ മേഖലയിലെ ഒന്നിലധികം യൂണിയനുകൾ ദിലീപിന്റെ അംഗത്വം റദ്ദാക്കിയിരുന്നു. അസോസിയേഷൻ ഓഫ് മലയാളം…

Read More

വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യ പുനരാരംഭിക്കുന്നു

ന്യൂ ഡൽഹി: കോവിഡ്-19 കേസുകളുടെ കുറവ് കണക്കിലെടുത്ത്, 2022 മാർച്ച് 27 മുതൽ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഈ നടപടിയിലൂടെ മേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ട്വിറ്ററിൽ കുറിച്ചു. “പങ്കാളികളുമായുള്ള ചർച്ചയ്ക്ക് ശേഷം, കോവിഡ് -19 കേസുകളുടെ കുറവ് കണക്കിലെടുത്ത്, മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനുശേഷം എയർ ബബിൾ ക്രമീകരണങ്ങളും റദ്ദാക്കപ്പെടും. ഈ നടപടിയോടെ,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-03-2022)

കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എൻഎംസിയുടെ സഹായം തേടി കർണാടക

ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് കർണാടകയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ ദേശീയ മെഡിക്കൽ കമ്മിഷന് കത്തെഴുതും. “ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇതിനകം മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ചില കാര്യങ്ങൾ നിർദ്ദേശിച്ചു, ഈ സാഹചര്യത്തിൽ ഞങ്ങൾ എൻഎംസിക്ക് കത്തെഴുതും, ”ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ പറഞ്ഞു. “യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ രക്ഷിച്ചു. എന്നാൽ അവരുടെ ഭാവി എന്താണ്? യുക്രൈനിൽ വിദ്യാർത്ഥികൾക്ക് വീണ്ടും പഠനം പുനരാരംഭിക്കുക…

Read More

ഡിഎംകെ മന്ത്രിയുടെ മകൾക്ക് ഭീഷണി

ബെംഗളൂരു:  ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ ഡിഎംകെ മന്ത്രിയുടെ മകൾക്ക് നേരെ വധഭീഷണി. ഹിന്ദു സംഘടനയാണ് വിവാഹം നടത്തികൊടുത്തത്. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു. തമിഴ്‌നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ മകളാണ് ജയലക്ഷ്മി. തന്നെയും ഭർത്താവിനെയും അച്ഛൻ ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ബെംഗളൂരുവിലാണ് ദമ്പതികൾ ഉള്ളത്. വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്‍റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍…

Read More
Click Here to Follow Us