വ്യാജ സ്വർണ്ണ ബിസ്കറ്റുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. നെലമങ്കല സ്വദേശി ലോകേഷ് ആണ് എച്ച്ആർബിആർ ലേഔട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്. സ്വർണ്ണമെന്ന വ്യാജേന ബിസ്‌ക്കറ്റുകൾ വിൽക്കാൻ കടയിൽ എത്തിയ യുവാവിനെ കടഉടമയാണ് പോലീസിന് കാട്ടികൊടുത്തത്. ലോകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് അറിയിച്ചു.

Read More

യുവതിയുടെ അശ്ലീലചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചു കൊടുത്തയാൾ പിടിയിൽ 

ബെംഗളൂരു: വിവാഹ നിശ്ചയത്തിന് പിന്നാലെ പ്രതിശ്രുത വരന് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുത്ത യുവാവ് പോലീസ് പിടിയില്‍. യുവതിയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ബെംഗളൂരു ശ്രീ നഗര്‍ സ്വദേശി എന്‍. വിനോദിനെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹനുമന്തനഗര്‍ പോലീസാണ് വിനോദിനെ പിടികൂടിയത്. മൂന്നുവര്‍ഷത്തോളമാണ് പ്രതിയും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നത്. നേരത്തെ ഒരുമിച്ച്‌ ജോലി ചെയ്തിരുന്ന വിനോദ്, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കിയെന്നായിരുന്നു യുവതിയുടെ പരാതി. ഇരുവരും സൗഹൃദത്തിലായിരിക്കെ വിനോദ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത്…

Read More

പോലീസ് സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട് നടൻ ചേതൻ കുമാർ

ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ നടൻ ചേതൻ കുമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയതിനായിരുന്നു നടനെ പോലീസ് അറസ്റ്റ് ചെയ്തത്. പല ഗ്രൂപ്പുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും ഗൺമാനെ വീണ്ടും അനുവദിക്കണമെന്നുമാണ് നടന്റെ ആവശ്യം. പോലീസ് അധികാരികളെയും നടൻ ആവശ്യം അറിയിച്ചിട്ടുണ്ട്. ജീവന് കടുത്ത ഭീഷണി ഉള്ളതായും അറിയിച്ചു.

Read More

ഹാഷിഷ് ഓയിലുമായി മൂന്നു പേർ പിടിയിൽ

ബെംഗളൂരു: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. ബെംഗളൂരു മടിവാള സ്വദേശി വിക്രം, കോട്ടയം സ്വദേശി സിഗിൽ വർഗീസ്, കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ എന്നിവരെയാണ് ഹൊളിമാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളായ സിഗിലും വിഷ്ണു പ്രിയയും ലഹരി വസ്തുക്കൾ എത്തിച്ചുകൊണ്ടിരുന്നത്. പ്രതിയായ വിക്രം ഇത് ആവശ്യക്കാരായ മറ്റ് പലരിലും എത്തിക്കുകയാണ് ചെയ്തിരുന്നത്.

Read More

യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ് പോലീസ് പിടിയിൽ

ബെംഗളൂരു:നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഓൺലൈനിലൂടെ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത ആളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ പ്രശാന്ത് ആണ് പോലീസ് പിടിയിലായത്. നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാൾ ചെയ്ത് കൊണ്ടിരുന്നത്. ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ പ്രതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ ഫോനുകളിലേക്ക് നിരന്തരം മെസേജ് അയക്കുകയും മിസ്സ്ഡ് കാൾ അടിക്കുകയും ചെയ്തിട്ട് അവർ തിരിച്ച് വിളിക്കുമ്പോൾ മാന്യമായി സംസാരിച്ചു അടുപ്പത്തിൽ ആവുകയും പിന്നീട് അവരെ ചതിയിൽ വീഴ്ത്തുകയാണ് ഇയാൾ ചെയ്യുന്നത്.

Read More

ക്യാഷ് ബാക്ക് തട്ടിപ്പ് പേ ടി എം ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: പേ ടി എം മുൻ ജീവനക്കാരൻ അറസ്റ്റിൽ ബേട്ടഹലസുരു സ്വദേശി ദീപൻ ചക്രവർത്തിയാണ് പോലീസ് കസ്റ്റഡിയിൽ ആയത്. ഈ പേയ്‌മെന്റ് മേഖലയിൽ ജോലി ചെയ്ത ഇയാൾ ഇതുമായി ബന്ധപ്പെട്ട് പല ആളുകൾക്കും ഈ പേയ്‌മെന്റ് സംബന്ധിച്ച ക്ലാസുകൾ എടുക്കുകയും ആളുകൾക്ക് അവരുടെ സ്മാർട്ട്‌ ഫോണുകളിൽ ഇത് സെറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ നിരവധി ആളുകളുടെ ഫോൺ നമ്പറുകളും യു പി ഐ പാസ്സ്‌വേർഡും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

കർണാടകയിൽ നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ കേസ്

ബെംഗളൂരു:കര്‍ണാടകയിലെ അലണ്ടില്‍ നിരോധനാജ്ഞ ലംഘിച്ച്‌ 14ാം നൂറ്റാണ്ടിലെ ഹസ്രത്ത് ലാഡില്‍ മഷക് ദര്‍ഗയിലേക്ക് അതിക്രമിച്ച്‌ കയറി ശിവലിംഗമെന്ന് കരുതപ്പെടുന്ന കല്ലില്‍ ശുദ്ധികലശം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവരാത്രി ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെക്കുറിച്ച്‌ അലണ്ട് തഹസില്‍ ദാര്‍ രണ്ട് റിപോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അതില്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരേ പരാമര്‍ശമുണ്ടെങ്കിലും കേസെടുത്തപ്പോള്‍ ഹിന്ദുക്കളെ ഒഴിവാക്കുകയായിരുന്നു. നിലവിൽ ഈ കേസ് വർഗീയതയിലേക്ക് വഴി മാറിയിരിക്കുകയാണ്.

Read More

ബെംഗളൂരുവിൽ നിന്നും കടത്തിയ ലഹരിയുമായി കോഴിക്കോട് സ്വദേശി

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും സ്ഥിരമായി കഞ്ചാവ് കടത്തി കണ്ണൂർ നഗരത്തിലെ പല ഇടങ്ങളിലായി എത്തിച്ചുകൊണ്ടിരുന്ന കൊയിലാണ്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. ഇയാളിൽ നിന്നും 335 ഗ്രാം എല്‍.എസ്ഡി , 15.37 ഗ്രാം മെത്താം ഫറ മിന്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

Read More
Click Here to Follow Us