ബന്ധുവിൻ്റെ വിവാഹേതരബന്ധം സ്‌പൈക്യാമിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതിയും പ്രതിശ്രുതവരനും അറസ്റ്റിൽ

ബെംഗളൂരു: വിവാഹേതര ബന്ധത്തിന്റെ തെളിവുകൾ സ്‌പൈ ക്യാമറകൾ പകർത്തി അമ്മായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് യുവതിയെയും പ്രതിശ്രുതവരനെയും ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ ഉഷ (25), പ്രതിശ്രുത വരനും വ്യവസായിയുമായ സുരേഷ് ബാബു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇരയായ യുവതി ജൂലൈ 16 ന് പോലീസിൽ പരാതി നൽകി. “ഞങ്ങൾക്ക് കുറഞ്ഞത് 10 വർഷമായി അവിഹിത ബന്ധമുണ്ടായിരുന്നു, ഞങ്ങൾ ഹോട്ടൽ മുറികളിൽ കണ്ടുമുട്ടി. ജൂണിൽ…

Read More

യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ് പോലീസ് പിടിയിൽ

ബെംഗളൂരു:നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഓൺലൈനിലൂടെ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത ആളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ പ്രശാന്ത് ആണ് പോലീസ് പിടിയിലായത്. നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാൾ ചെയ്ത് കൊണ്ടിരുന്നത്. ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ പ്രതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ ഫോനുകളിലേക്ക് നിരന്തരം മെസേജ് അയക്കുകയും മിസ്സ്ഡ് കാൾ അടിക്കുകയും ചെയ്തിട്ട് അവർ തിരിച്ച് വിളിക്കുമ്പോൾ മാന്യമായി സംസാരിച്ചു അടുപ്പത്തിൽ ആവുകയും പിന്നീട് അവരെ ചതിയിൽ വീഴ്ത്തുകയാണ് ഇയാൾ ചെയ്യുന്നത്.

Read More

ബിജെപി എംഎൽഎ ബ്ലാക്ക് മെയിൽ; പൊലീസിൽ മൊഴി നൽകി യുവതി.

Harassment word cloud

ബെംഗളൂരു: ബിജെപിയുടെ സെഡം എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആരോപിച്ച 40 കാരിയായ യുവതി തന്റെ മൊഴി രേഖപ്പെടുത്താൻ യെലഹങ്ക പോലീസിന് മുന്നിൽ ഹാജരായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിധാന സൗധ പോലീസിന് മുന്നിൽ ഹാജരായി എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയത്. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുവതി എംഎൽഎയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരു പോലീസ് ഉന്നതർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എസിപിയോട് ഉയർന്ന ഉദ്യോഗസ്ഥർ ആവശ്യപെട്ടിട്ടുണ്ട്.…

Read More

കർണാടക സഹകരണ മന്ത്രിയുടെ മകനെ ബ്ലാക്ക് മെയിൽ ചെയ്തതിന് ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: ബ്ലാക്ക്‌മെയിൽ കേസിൽ പ്രശസ്ത ജ്യോതിഷിയുടെ മകനായ രാഹുൽ ഭട്ട് (22)നെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ മന്ത്രി എസ് ടി സോമശേഖറിന്റെ മകനെ വിളിച്ച് രാഹുൽ ഭട്ട് ഒരു കോടി രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ മകന്റെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ മകൻ നിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട രാഹുൽ ഭട്ടിനെ പിടികൂടിയത്. പ്രശസ്ത ജ്യോതിഷിയുടെ മകനും ആർടി നഗറിലെ താമസക്കാരനുമാണ് അറസ്റ്റിലായ രാഹുൽ…

Read More
Click Here to Follow Us