ബെംഗളൂരു: ബ്ലാക്ക്‌മെയിൽ കേസിൽ പ്രശസ്ത ജ്യോതിഷിയുടെ മകനായ രാഹുൽ ഭട്ട് (22)നെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ മന്ത്രി എസ് ടി സോമശേഖറിന്റെ മകനെ വിളിച്ച് രാഹുൽ ഭട്ട് ഒരു കോടി രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ മകന്റെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
മന്ത്രിയുടെ മകൻ നിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട രാഹുൽ ഭട്ടിനെ പിടികൂടിയത്. പ്രശസ്ത ജ്യോതിഷിയുടെ മകനും ആർടി നഗറിലെ താമസക്കാരനുമാണ് അറസ്റ്റിലായ രാഹുൽ ഭട്ട്.
ഇത് അവസാന അവസരമാണെന്നും സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്താനായി പ്രതി തന്റെ പിഎയെയും രണ്ട് കുടുംബാംഗങ്ങളെയും ബന്ധപ്പെട്ടിരുന്നതായും സോമശേഖർ മാധ്യമങ്ങളോട് പറഞ്ഞു. വിളിച്ചത് ഒരു അന്താരാഷ്ട്ര കോളായിരുന്നു എന്നും മൂന്ന് തവണ കോൾ ലഭിച്ചതായും സോമശേഖർ കൂട്ടിച്ചേർത്തു.
തന്റെ രാഷ്ട്രീയ വളർച്ച തടയാനായി നടന്ന ആഴത്തിലുള്ള ഗൂഢാലോചനയാണിതെന്നും മകൻ നിശാന്ത് നിരപരാധിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിനായി രാഷ്ട്രീയ നേതാവിന്റെ മകൾ ഉൾപ്പെടെയുള്ള കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.