മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-പിജി കൗൺസലിംഗ് ബുധനാഴ്ച ആരംഭിക്കും.

ന്യൂഡൽഹി: നീറ്റ്-പിജി കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 2021-22 വർഷത്തേക്കുള്ള നീറ്റ്-പിജി പ്രവേശനത്തിനുള്ള മെഡിക്കൽ കൗൺസലിംഗ് പുനരാരംഭിക്കാൻ ജനുവരി 7 ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകിയട്ടുണ്ട്. കൂടാതെ 27 ശതമാനം ഒബിസി, 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ടകളുടെ സാധുതയും ഇത്തവണ ഉയർത്തിയട്ടുണ്ട്.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം റസിഡന്റ് ഡോക്ടർമാർക്ക് ഉറപ്പുനൽകിയതുപോലെ തന്നെ 2022 ജനുവരി 12 മുതലാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി NEET-PG കൗൺസലിംഗ് ആരംഭിക്കുന്നുത്. ഇത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു .തുടർന്ന് എല്ലാ സ്ഥാനാർത്ഥികൾക്കും ആശംസകൾ, നേർന്നുകൊണ്ട് തന്റെ പ്രസ്‌താവന മാണ്ഡവ്യ ട്വീറ്റിലൂടെ അവസാനിപ്പിച്ചു.

NEET-PG പരീക്ഷ ജനുവരിയിലും ഏപ്രിലിലും രണ്ടുതവണ പുനഃക്രമീകരിച്ചതിന് ശേഷം 2021 സെപ്റ്റംബർ 11 ന് നടത്തിയിരുന്നു. 45,000 ബിരുദാനന്തര ബിരുദ സീറ്റുകളിലേക്കുള്ള വിദ്യാർത്ഥികൾ കൗൺസിലിംഗ് ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നതിനെ തുടർന്ന് സെപ്റ്റംബർ അവസാനവാരമാണ് അതിന്റെ ഫലം പ്രഖ്യാപിച്ചത്. ഇതേതുടർന്ന് കൗൺസിലിംഗ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള വിവിധ മെഡിക്കൽ കോളേജുകളിലെ റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ മാസം പ്രതിഷേധ പ്രകടനങ്ങളും ജോലി ബഹിഷ്‌ക്കരണവും നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us