ബിസ്ക്കറ്റിന് തൂക്കം കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50000 രൂപ പിഴ 

തൃശൂർ: ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ.

തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ചത്.

തൃശൂര്‍ വരാക്കര തട്ടില്‍ മാപ്രാണത്തുകാരന്‍ വീട്ടില്‍ ജോര്‍ജ് തട്ടിലിന്റെ പരാതിയിലാണ് ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിലേക്കും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്.

ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശവും തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് നിർദേശം നല്‍കി.

കൂടാതെ ഇതുസംബന്ധിച്ച്‌ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ കേരള ലീഗല്‍ മെട്രോളജി കണ്‍ട്രോളറോടും ആവശ്യപ്പെട്ടു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

പരാതിക്കാരൻ ചുക്കിരി റോയല്‍ ബേക്കറിയില്‍ നിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോറൂട്ട് ബിസ്കറ്റ് വാങ്ങിയിരുന്നു.

ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളില്‍ രേഖപ്പെടുത്തിയ തൂക്കം.

തൂക്കത്തില്‍ സംശയം തോന്നി ജോർജ് പരിശോധിച്ചപ്പോള്‍ ഒരു പാക്കറ്റില്‍ 268 ഗ്രാമും അടുത്തതില്‍ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്.

തുടർന്ന് തൃശൂർ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളർക്ക് പരാതി നല്‍കുകയും തൂക്കം പരിശോധിച്ച്‌ ആരോപണം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ഇതിനെ തുടർന്നാണ് ഉപഭോക്തൃ കമീഷനില്‍ ഹർജി ഫയല്‍ ചെയ്തത്.

ഇതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

അനേകം പാക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ എത്രമാത്രം ചൂഷണം ചെയ്യപ്പെടുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആര്‍ റാം മോഹന്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ഹര്‍ജിക്കാരനുണ്ടായ വിഷമതകള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts